മാനന്തവാടി: യാദവ സമുദായത്തെ (എരുമക്കാ൪) ഒ.ബി.സി പട്ടികയിലുൾപ്പെടുത്തിയ സ൪ക്കാ൪ നടപടിമൂലം സംസ്ഥാനത്തെ 15,000ത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. യാദവ സമുദായ സംഘടന നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ഇവരെ ഒ.ബി.സിയിലുൾപ്പെടുത്താൻ സ൪ക്കാറിന് ശിപാ൪ശ നൽകിയിരുന്നു. ഇതേതുട൪ന്നാണ് നടപടി. എരുമ, പശു വള൪ത്തൽ ആണ് സമുദായത്തിൻെറ കുലത്തൊഴിൽ. പിന്നാക്കമാണെങ്കിലും സ൪ക്കാറിൻെറ ഒരു ആനുകൂല്യവും ഇവ൪ക്ക് ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ സംവരണം, തൊഴിൽ സംവരണം എന്നിവ അന്യമായിരുന്നു. 200 വ൪ഷങ്ങൾക്കുമുമ്പ് ആന്ധ്രയിൽനിന്നാണ് യാദവ സമുദായം കേരളത്തിലേക്ക് കുടിയേറിയത്. കണ്ണൂ൪ താഴെചൊവ്വ, തലശ്ശേരി, കൂത്തുപറമ്പ്, മാനന്തവാടി, വൈത്തിരി, വടകര, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇവ൪ താമസിക്കുന്നത്. 50 ശതമാനംപേരും ഇപ്പോഴും കുലത്തൊഴിൽ തന്നെയാണ് തുടരുന്നത്. സ൪ക്കാ൪ ജോലികളിൽ 0.1 ശതമാനമാണ് ഇവരുള്ളത്. 2007ൽ കി൪ത്താഡ്സ് നടത്തിയ പഠനത്തിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും തൊഴിൽപരമായും യാദവ സമുദായം പിന്നാക്കാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഒ.ബി.സിയിലുൾപ്പെടുത്താൻ കി൪ത്താഡ്സും ശിപാ൪ശ ചെയ്തിരുന്നു. ഒ.ബി.സിയിലുൾപ്പെട്ടതോടെ വിദ്യാഭ്യാസാനുകൂല്യവും തൊഴിൽസംവരണവും മറ്റ് സ൪ക്കാ൪ ആനുകൂല്യവും എരുമക്കാ൪ക്കും ലഭിക്കും. വമ്മഗോത്രം, വങ്കരഗോത്രം എന്നീ ഗോത്രങ്ങളായാണ് ഇവരുടെ ജീവിതം.
നാട്ടമ എന്ന പേരിലറിയപ്പെടുന്ന ഗോത്രതലവൻെറ കീഴിലാണ് ഇവരുടെ ജീവിതം. സമുദായത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഗോത്രതലവൻെറ അനുമതിയോടെയേ നടക്കാവൂ എന്നാണ് നിയമം.
വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന സമുദായമായതിനാൽ ഗോത്രതലവന്മാ൪ കുലത്തൊഴിലിന് മാത്രമായിരുന്നു മുൻഗണന നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.