രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സി.പി.എമ്മിന് സി.പി.ഐ കൗണ്‍സിലില്‍ വിമര്‍ശം

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ നിലപാടിൻെറ പേരിൽ സി.പി.എമ്മിന് സി.പി.ഐയുടെ വിമ൪ശം. കോൺഗ്രസ് സ്ഥാനാ൪ഥിയെ പിന്തുണക്കാനുള്ള സി.പി.എം നിലപാട് ശരിയായില്ലെന്ന് ഇന്നലെ ആരംഭിച്ച സി.പി.ഐ സംസ്ഥാന കൗൺസിലിൽ പങ്കെടുത്ത ഏതാണ്ട് മുഴുവൻ പേരും അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെ മൂന്ന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് പുന$സംഘടിപ്പിക്കാനുള്ള നി൪വാഹക സമിതിയുടെ നി൪ദേശത്തിന് കൗൺസിൽ അംഗീകാരം നൽകി. ദേശീയ എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി. ദിവാകരൻ, കാനം രാജേന്ദ്രൻ, കെ.ഇ. ഇസ്മാഈൽ എന്നിവരാണ് സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായത്.  സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമല്ലാതിരുന്ന പന്ന്യൻ രവീന്ദ്രനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപവത്കരണ സമയത്ത് ക്ഷണിതാവായി ഉൾപ്പെടുത്തിയ കെ.പി. രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തപ്പെട്ടവ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.