കുടിവെള്ള വിതരണത്തിന് 5,725 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കോട്ടയം, തൃശൂ൪, മലപ്പുറം അടക്കം പ്രധാന നഗരങ്ങളിലെ കുടിവെള്ള വിതരണത്തിന് 5,725 കോടിയുടെ പദ്ധതി തയാറാക്കിയതായി മന്ത്രി പി.ജെ. ജോസഫ് നിയമസഭയിൽ അറിയിച്ചു. ഇതിന് ധനസഹായം ലഭ്യമാക്കാൻ താൻ ഉടൻ ജപ്പാനിൽ പോകുമെന്നും ധനാഭ്യ൪ഥന ച൪ച്ചക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിലവിൽവരും. എംപവേ൪ഡ് കമ്മിറ്റിയുടെ നിലപാട് സുപ്രീംകോടതി തള്ളും. കമ്മിറ്റിയുടെ റിപ്പോ൪ട്ട് കേരളം അംഗീകരിക്കുന്നില്ലെ്ളന്നും ജോസഫ് പറഞ്ഞു.
ജപ്പാൻ ബാങ്കിന്റെ നിലവിലെ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായത്തിൽ രൂപയുടെ മൂല്യത്തക൪ച്ച മൂലം അധികം വന്ന 750 കോടി ഉപയോഗിച്ച് കൊച്ചി നഗരത്തിനായി പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജപ്പാൻകുടിവെള്ള പദ്ധതികൾ ഒരു വ൪ഷത്തിനകം പൂ൪ത്തിയാക്കും. കടൽവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത് നയമായി സ൪ക്കാ൪ അംഗീകരിച്ചിട്ടുണ്ട്. തീരദേശത്ത് 50 സ്ഥലങ്ങളിൽ കടൽവെള്ളം ശുദ്ധീകരിച്ച് ലഭ്യമാക്കും.  ഇക്കൊല്ലം 1000 കുളങ്ങൾ നി൪മിക്കും. 368 കുളങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. പൊതു ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിച്ചാൽ അമ്പലക്കുളങ്ങളും പരിഗണിക്കും.  
കോട്ടപ്പുറം-നീലേശ്വരം ഭാഗത്തെ 348 കിലോമീറ്റ൪ രണ്ടാം ഘട്ടമായി ഏറ്റെടുക്കും. മാഹി-വളപട്ടണം, വടകര-മാഹി ഭാഗത്ത് പുതിയ കനാൽ നി൪മിക്കണം. കൊല്ലം-കോവളം ഭാഗത്ത് വ്യാപക കൈയേറ്റമുണ്ട്. 11 കിലോമീറ്ററിൽ മാത്രമേ കൈയേറ്റമില്ലാതെയുള്ളൂ.  ഭവാനി ബേസിനിൽ പുതിയ അണകെട്ടും.അത് ശിരുവാണി അണക്കെട്ടിന് താഴെയായിരിക്കും. തമിഴ്നാട് വാശിപിടിച്ചാൽ സ൪ക്കാ൪ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.