തിരുവനന്തപുരം: ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലാ കലക്ട൪മാ൪ എല്ലാ താലൂക്കുകളിലും എത്തി പൊതുജനങ്ങളിൽനിന്ന് പരാതികൾ കേൾക്കും. കലക്ട൪മാ൪ നൽകുന്ന റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ തീരുമാനം എടുക്കും. മൂന്ന് മാസത്തിനകം നടപടികൾ പൂ൪ത്തിയാക്കും. അതിനുശേഷം വ്യക്തികൾക്ക് പരാതി നൽകാൻ അവസരം നൽകും. ഇത് പരിഹരിക്കാൻ സംവിധാനം ഉണ്ടാക്കും. പ്രശ്നപരിഹാരത്തിന് മന്ത്രിസഭ ഉപസമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. അവ൪ നൽകിയ റിപ്പോ൪ട്ടിൽ കലക്ട൪മാ൪ താലൂക്കുകളിൽ എത്തി പരാതി കേൾക്കണമെന്ന് നി൪ദേശിച്ചിരുന്നു.
മനുഷ്യാവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കുന്ന ട്രാൻസ്പാ്ളന്റേഷൻ ഹ്യൂമൺ ഓ൪ഗൻസ് ബിൽ നടപ്പാക്കും. ഇപ്പോഴത്തെ നിയമംമൂലം അവയവം മാറ്റിവെക്കൽ ഏറെ പ്രയാസകരമാണ്. ഇത് ലളിതമാക്കുന്നതാണ് പുതിയ നിയമം.
ദേശീയ സമ്പാദ്യപദ്ധതിയിൽ പ്രവ൪ത്തിക്കുന്ന മഹിളാ ഏജന്റുമാരുടെ സേവനം സാമൂഹിക ആരോഗ്യ രംഗത്ത് കൂടി ഉപയോഗപ്പെടുത്താനും അവ൪ക്ക് കേന്ദ്ര സ൪ക്കാ൪ വെട്ടിക്കുറച്ച അഞ്ചേകാൽ ശതമാനം ഇൻസെന്റീവ് പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. ഇവ൪ക്ക് നേരത്തെ കേന്ദ്ര സ൪ക്കാറിന്റെ കമീഷനും സംസ്ഥാനത്തുനിന്ന് ഇൻസെന്റീവും ലഭിച്ചിരുന്നു. സംസ്ഥാനം നൽകുന്നത് നി൪ത്താൻ കേന്ദ്രം നി൪ദേശിച്ചു. ഇതിൽ നൽകിയ നിവേദനങ്ങളും അംഗീകരിക്കപ്പെട്ടില്ല. ഇവ൪ക്ക് കിട്ടുന്ന ആനുകുല്യം തുട൪ന്നും ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എം. മാണി ഇവരുടെ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരം നാല് ശതമാനം ഇൻസെന്റീവും ഒന്നേകാൽ ശതമാനം ബോണസും തുട൪ന്നും നൽകും.
വയനാട് ജില്ലയിലെ വന്യജീവി സങ്കേതത്തിൽപെടുന്ന കൊറ്റങ്കര കോളനിയിലെ 24 കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റിപ്പാ൪പ്പിക്കാൻ 2.4 കോടി അനുവദിച്ചു. 14 കോളനികളിലെ 800 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് ലക്ഷ്യം. രണ്ട് കോളനികളിലെ 55 കുടുംബങ്ങളെ ഇതിനകം പുനരധിവസിപ്പിച്ചു.
തൃക്കാക്കര, തൃപ്പൂണിത്തുറ, പെരിന്തൽമണ്ണ, നെടുമങ്ങാട്, കഞ്ചിക്കോട്, പൈനാവ് ഫയ൪ സ്റ്റേഷനുകളിൽ 26 വീതം ജീവനക്കാരുടെ തസ്തികകൾ അനുവദിച്ചു. നിലവിൽ മറ്റ് സ്ഥലങ്ങളിൽനിന്ന് ജീവനക്കാരെ ക്രമീകരിച്ചാണ് ഇവ പ്രവ൪ത്തിച്ചിരുന്നത്.
ആശ്രയ പദ്ധതി വിപുലീകരിക്കാനും കാലാവധി നിലവിലെ മൂന്ന് വ൪ഷത്തിൽനിന്ന് നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. എത്ര കാലത്തേക്കാണ് നീട്ടുക എന്ന് തീരുമാനിച്ചിട്ടില്ല. കൂടുതൽ പേരെ പദ്ധതിയിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.