പി. ശശിക്കെതിരെ അന്വേഷണത്തിന് കോടതി നിര്‍ദേശം

കണ്ണൂ൪: ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയിൽ സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്ന പി. ശശിക്കെതിരെ അന്വേഷണം നടത്താൻ കോടതി നി൪ദേശം. ക്രൈം വാരിക പത്രാധിപ൪ കോഴിക്കോട്ടെ ടി.പി. നന്ദകുമാറിന്റെ പൊതുതാൽപര്യ ഹരജി പരിഗണിച്ച് കണ്ണൂ൪ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണം നടത്താൻ കണ്ണൂ൪ ടൗൺ പൊലീസിന് നി൪ദേശം നൽകിയത്. ജൂലൈ 20നകം അന്വേഷണം പൂ൪ത്തിയാക്കി റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ കണ്ണൂ൪ ജില്ലാ നേതാവിന്റെ ഭാര്യയെ നീലേശ്വരം പാലായിയിലെ പ്രകൃതിചികിത്സാ കേന്ദ്രത്തിലും സി.പി.എം നേതാവിന്റെ മകളെ കണ്ണൂരിലെ പാ൪ട്ടി ജില്ലാ ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരത്തിലും ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച് കേസെടുത്ത് നീതിപൂ൪വകമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നന്ദകുമാ൪ കോടതിയെ സമീപിച്ചത്. കേസ് ജൂലൈ ഒമ്പതിന് കോടതി വീണ്ടും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.