രജീഷ് പിടിയിലെന്ന് സൂചന

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ക്വട്ടേഷൻ സംഘത്തലവൻ ‘ടി.കെ’ എന്ന ടി.കെ. രജീഷ് മുംബൈയിൽ പൊലീസ് വലയിലായതായി സൂചന. തലശ്ശേരി ഡിവൈ.എസ്.പി പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ടി.കെയെ ന്യൂ മുംബൈ വാശിയിലെ ഒളിസങ്കേതത്തിൽനിന്ന് വ്യാഴാഴ്ച രാത്രി പിടികൂടിയെന്നാണ് വിവരം. എന്നാൽ, ഇയാൾ പിടിയിലായ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മലയാളിയായ പച്ചക്കറി മൊത്ത വ്യാപാരിയുടെ ന്യൂമുംബൈ വാശിയിലെ ഗോഡൗൺ റെയ്ഡ് ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നുവെന്നാണ് സൂചന.  രണ്ടു ദിവസമായി മുംബൈയിലുള്ള ഡിവൈ.എസ്.പിയും സംഘവും വ്യാഴാഴ്ച വൈകീട്ടുള്ള നേത്രാവതി എക്സ്പ്രസിൽ നാട്ടിലേക്ക് ടിക്കറ്റ് ബുക് ചെയ്തിരുന്നു. സന്ധ്യയോടെ ഫോൺ സന്ദേശം ലഭിച്ച പൊലീസ് ഉടൻ വാശിയിലേക്ക് കുതിക്കുകയായിരുന്നു. ഒളിസങ്കേതം കണ്ടത്തൊൻ ഏതാനും മുംബൈ മലയാളികൾ സഹായിക്കുകയും ചെയ്തു.
ഒഞ്ചിയത്തുകാരനും മുംബൈയിൽ കപ്പൽ ജീവനക്കാരനുമായ പ്രമോദ് കഴിഞ്ഞദിവസം 20,000 രൂപ ടി.കെക്ക് സംഘടിപ്പിച്ചുകൊടുത്തതായി അന്വേഷണ സംഘം കണ്ടത്തെി. മലയാളിയായ ഒരു സാമൂഹിക പ്രവ൪ത്തകനിൽനിന്നാണ് പ്രമോദ് മേയ് ഒമ്പതിന് പണം സംഘടിപ്പിച്ചത്. ഈ സാമൂഹിക പ്രവ൪ത്തകനെ പൊലീസ് ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽനിന്ന് പിടിയിലായ കണ്ണൂ൪ സ്വദേശി വത്സനുമൊത്ത് ടി.കെയെ പലതവണ കണ്ടതായി സാമൂഹികപ്രവ൪ത്തകൻ മൊഴി നൽകി.  ഒഞ്ചിയം സ്വദേശി പ്രമോദിനൊപ്പം ടി.കെയെ കണ്ടിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകി. അത്യാവശ്യത്തിനെന്ന്  പറഞ്ഞ് പ്രമോദ് സമീപിച്ചതിനാൽ പലിശക്കെടുത്താണ് 20,000 രൂപ കൈമാറിയതെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു.
ഇപ്പോൾ കപ്പലിലുള്ള പ്രമോദിനെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. കണ്ണൂ൪ ജില്ലയിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട് നടന്ന നിരവധി കൊലപാതക കേസുകളിൽ ടി.കെക്ക് സുപ്രധാന പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. നി൪ദേശമനുസരിച്ച് നാട്ടിലത്തെി കൃത്യം നടത്തിയശേഷം മുംബൈയിലേക്ക് മുങ്ങുകയാണ് ഇയാളുടെ ശൈലി. ടി.കെ പിടിയിലാകുന്നതോടെ ചന്ദ്രശേഖരൻ വധക്കേസിലെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
ഇതിനിടെ, ക൪ണാടകയിലെ ഒളികേന്ദ്രത്തിൽനിന്ന് സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തൻ പിടിയിലായതായി വ്യാഴാഴ്ച വാ൪ത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു.
അറസ്റ്റിലായ തലശ്ശേരി സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണൻെറ മാഹി ചൂടിക്കൊട്ടയിലെ വീട്ടിലും ഒഞ്ചിയം സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിലും പൊലീസ് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തി. പിടിയിലായ മാഹി പന്തക്കൽ സ്വദേശി അജേഷ് എന്ന കജൂറുമൊത്താണ് ഡിവൈ.എസ്.പി ജോസി ചെറിയാൻെറ നേതൃത്വത്തിൽ തെളിവെടുത്തത്. ചന്ദ്രശേഖരനെ വധിക്കാൻ 2010ൽ രാമകൃഷ്ണൻെറ വീട്ടിലും ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫിസിലും നേതാക്കൾ ഗൂഢാലോചന നടത്തിയതായി കജൂറും കൊലയാളി സംഘാംഗം സിജിത്തും നേരത്തേ മൊഴി നൽകിയിരുന്നു. ഇതിനിടെ, മാഹി ചൂടിക്കൊട്ടയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തവെ പ്രതിഷേധവുമായി ഒരു സംഘം സി.പി.എം പ്രവ൪ത്തക൪ തടിച്ചുകൂടി പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. ചൊവ്വാഴ്ച കീഴടങ്ങിയ വായപ്പടിച്ചി റഫീഖിനെ വ്യാഴാഴ്ച പൊലീസ് ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. റഫീഖിൻെറ ഭാര്യയും കുടുംബാംഗങ്ങളും വ്യാഴാഴ്ച എ.ഡി.ജി.പിയുടെ  ക്യാമ്പ് ഓഫിസിലത്തെിയിരുന്നു. കസ്റ്റഡിയിലുള്ള ഒഞ്ചിയം സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണനെ വ്യാഴാഴ്ച  ചോദ്യംചെയ്തതിൽനിന്ന് ചില നി൪ണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡിയിൽ ലഭിച്ചയുടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണനെ ഇതുവരെ ചോദ്യംചെയ്യാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.