ന്യൂദൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ട്വൻറി20 ക്രിക്കറ്റ് ടൂ൪ണമെൻറ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോ൪ട്ട്. ഇതുസംബന്ധിച്ച തീരുമാനം ഞായറാഴ്ച ചെന്നൈയിൽ ചേ൪ന്ന ചാമ്പ്യൻസ് ലീഗ് ട്വൻറി20 ഗവേണിങ് കൗൺസിൽ കൈക്കൊണ്ടതായി വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. ഇന്ത്യയിൽനിന്ന് നാലാമത്തെ ടീമായി മുംബൈ ഇന്ത്യൻസിനെ ടൂ൪ണമെൻറിൽ പങ്കെടുപ്പിക്കാനും ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. ഇതാദ്യമായി പാകിസ്താനിൽനിന്നൊരു ടീം ഇത്തവണ ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കും. മൊത്തം എട്ടു ടീമുകളാണ് കളത്തിലിറങ്ങുക.കനത്ത മഴക്കുള്ള സാധ്യതയും ദു൪ഗാപൂജ ആഘോഷങ്ങളുമാണ് ഒക്ടോബറിൽ ഇന്ത്യയിൽ ടൂ൪ണമെൻറ് സംഘടിപ്പിക്കുന്നതിന് തടസ്സം നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.