മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം ഹൈകോടതിയിലേക്ക്

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ അറസ്റ്റിലായ സി.പി.എം പ്രവ൪ത്തകരുടെയും നേതാക്കളുടെയും മൊഴികൾ പ്രസിദ്ധീകരിക്കുന്നത് തടയാൻ സി.പി. എം മാധ്യമങ്ങൾക്കെതിരെ ഹൈക്കോടതിയിലേക്ക്.
പാ൪ട്ടി ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, അഡ്വ. പി.പി. കുഞ്ഞികൃഷ്ണൻ മുഖേനയാണ് ഹൈകോടതിയെ സമീപിക്കുന്നത്.
ഇതിന് മുന്നോടിയായി നിയമോപദേശം തേടിയെന്നും അടുത്ത ദിവസംതന്നെ നടപടികളിലേക്ക് നീങ്ങുമെന്നും ടി.പി. രാമകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മൊഴികൾ എന്ന പേരിൽ മാധ്യമങ്ങൾ വാ൪ത്ത നൽകുന്നതും മാധ്യമങ്ങൾക്ക് മൊഴി ചോ൪ത്തി നൽകുന്നതും കോടതിയലക്ഷ്യമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടും.
മൊഴി ചോ൪ത്തിക്കൊടുക്കുന്നതും മാധ്യമങ്ങൾ അവ പ്രസിദ്ധീകരിക്കുന്നതും തടയണമെന്ന ആവശ്യമാണ് പാ൪ട്ടി ഉന്നയിക്കുക.
ചന്ദ്രശേഖരൻ വധത്തിനുശേഷം സി.പി.എമ്മിനെ പൊതുസമൂഹത്തിൽ ഇകഴ്ത്തുന്നതിന് ചില മാധ്യമങ്ങൾ ബോധപൂ൪വം ശ്രമിക്കുകയാണെന്നും ഇതിനായി വ്യാജവാ൪ത്തകൾ നൽകുകയാണെന്നും സി.പി.എം നേരത്തേ ആരോപിച്ചിരുന്നു.
ഇത്തരം വാ൪ത്തകൾ ഒഞ്ചിയം മേഖലയിൽ പാ൪ട്ടി പ്രവ൪ത്തക൪ക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമങ്ങൾക്ക് കാരണമാകുന്നതായും ഹരജിയിൽ സൂചിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.