പ്രഭാവര്‍മയുടെ കവിത ‘മലയാളം’ നിര്‍ത്തി

തിരുവനന്തപുരം: ചന്ദ്രശേഖരനെ വധിച്ചവരെ ‘വാക്കിൻെറ സദാചാരം കൊണ്ട്’ ന്യായീകരിച്ചുവെന്ന് ചൂണ്ടികാട്ടി ദേശാഭിമാനി റസിഡൻറ് എഡിറ്റ൪ പ്രഭാവ൪മയുടെ കവിത ‘മലയാളം’ വാരിക നി൪ത്തിവെച്ചു. കഴിഞ്ഞലക്കം മുതൽ വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന ‘ശ്യാമ മാധവം’എന്ന ഖണ്ഡ കവിതയാണ് ഈ ലക്കം പത്രാധിപരുടെ വിയോജനക്കുറിപ്പോടെ നി൪ത്തിവെക്കുന്നത്. ദേശാഭിമാനിയിൽ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും പാ൪ട്ടി നിലപാടിനെ ന്യായീകരിച്ച് പ്രഭാവ൪മ എഴുതിയ ലേഖനങ്ങളാണ് വാരികയെ ചൊടിച്ചിച്ചത്. ‘അമ്പതിയെട്ട് വെട്ടുകൾ കൊണ്ട് നുറുക്കി ഒരു മനുഷ്യൻെറ ജീവൻ അപഹരിച്ചവരെ വാക്കിൻെറ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതിൽപരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡൻറ് എഡിറ്റ൪ പ്രഭാവ൪മ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ പത്രാധിപ൪ എസ്. ജയചന്ദ്രൻ നായ൪ വ്യക്തമാക്കുന്നു.

 

 

 

 

 

എന്നാൽ ചന്ദ്രശേഖരന്റെ കൊലപാതകത്തെ പ്രത്യക്ഷമായോ പരോക്ഷമായോ കേവലം മൗനം കൊണ്ടോ താൻ ന്യായീകരിച്ചിട്ടില്ലെന്ന് പ്രഭാവ൪മ പ്രതികരിച്ചു. കൊലപാതകം മുൻനി൪ത്തിയുണ്ടായ മുതലെടുപ്പുകളെയാണ് താൻ വിമ൪ശിച്ചതെന്നും കവിത നി൪ത്തിയത് ബാഹ്യസമ്മ൪ദ്ദങ്ങൾ കൊണ്ടാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാഹ്യമായ മാനദണ്ഡങ്ങളുപയോഗിച്ച് കവിതയെ വിലയിരുത്തുന്നത് രാഷ്ട്രീയ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് പ്രഭാവ൪മ ചുണ്ടിക്കാട്ടി. തന്റെ വിശ്വാസങ്ങളും നിലപാടുകളും വിട്ടു വീഴ്ച ചെയ്ത് കവിത പ്രസിദ്ധീകരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.