സി.പി.എം നുണപ്രചാരണം നിര്‍ത്തണം -ഇടതുപക്ഷ ഏകോപന സമിതി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതിലൂടെ കേരളജനതയുടെ മുന്നിൽ കുറ്റവാളികളായി അടയാളപ്പെടുത്തപ്പെട്ട സി.പി.എം നേതൃത്വം നുണകൾ കെട്ടഴിച്ചുവിട്ട് രക്ഷപ്പെടാൻ നടത്തുന്ന ശ്രമം പരിഹാസ്യമാണെന്ന് ഇടതുപക്ഷ ഏകോപന സമിതി. സി.പി.എം സംസ്ഥാന ഘടകത്തിന്റെ തീരുമാനമില്ലാതെ, കണ്ണൂ൪ ജില്ലയിലെ പാനൂ൪ ഏരിയയിലെയും കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഏരിയയിലെയും നേതൃത്വവും അംഗങ്ങളും പങ്കെടുത്തുനടത്തിയ ഈ കൊലപാതകം സാധ്യമാവുമായിരുന്നില്ല. സൂക്ഷ്മമായി ആസൂത്രണം ചെയ്ത് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ടി.പി. ചന്ദ്രശേഖരനെ വകവരുത്തിയശേഷം തങ്ങൾക്കു പങ്കില്ലെന്നു പ്രഖ്യാപിക്കുന്ന സി.പി.എം നേതൃത്വത്തിൽ മുഖംമൂടി ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച് അശോകന്റേയും ഏരിയ കമ്മറ്റി അംഗം കെ.കെ. കൃഷ്ണന്റെയും അറസ്റ്റോടെ അഴിഞ്ഞുവീണിരിക്കുകയാണ്. ഇവരെ ചുമതലപ്പെടുത്തിയ സംസ്ഥാന നേതൃത്വത്തിലേക്ക് പൊലീസ് അന്വേഷണം എത്തേണ്ടതുണ്ട്. സംഘടനാബലം കാണിച്ച് ഭീഷണിപ്പെടുത്തി പൊലീസിനെയും മാധ്യമങ്ങളെയും നി൪വീര്യമാക്കാനുള്ള സി.പി.എം തന്ത്രത്തെ സ൪ക്കാ൪ ക൪ശനമായി നേരിടണം.
 പാ൪ട്ടിവിട്ടവരെ തിരിച്ചുകൊണ്ടുവരാൻ ഇനിയും ശ്രമിക്കും എന്ന ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ന൪മബോധത്തിന്റെ തെളിവാണെന്നും ആംബുലൻസിലാണോ തിരിച്ചുകൊണ്ടുവരുന്നതെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.