നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി

കൊച്ചി: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഇവിടെ എം.എൽ.എ ആയിരുന്ന ശെൽവരാജിന്റെ രാജി ചട്ടപ്രകാരമല്ലെന്നും രാജി സ്വീകരിച്ച സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ അഡ്വ.സുധാകരനാണ് ഹരജി സമ൪പ്പിച്ചത്.

ശെൽവരാജ് രാജി സമ൪പ്പിച്ചത് സ്പീക്കറുടെ വസതിയിലെത്തിയാണ്. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് രാജി നൽകിയത്. അതിനാൽ രാജി സ്വീകരിച്ചത് നിയമവിരുദ്ധമായാണ്.നിയമപരമല്ലാതെ സ്പീക്ക൪ രാജി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകരയിൽ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് നിലനിൽക്കുന്നതല്ല. അവിടെ ശെൽവരാജ് വീണ്ടും മത്സരിക്കാൻ തയാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ രാജി സ്വീകരിച്ച നടപടി റദ്ദാക്കുകയും ശെൽവരാജ് എം.എൽ.എയായി തുടരുന്നുവെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.