നേതൃത്വം ആര്‍ക്കെന്ന് ഇന്നറിയാം

കോഴിക്കോട്: മൂന്നുവ൪ഷക്കാലത്തേക്ക് സി.പി.എമ്മിനെ നയിക്കാനുള്ള കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും. കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ, ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പുകൾക്കുശേഷം ഉച്ചയോടെ പ്രതിനിധി സമ്മേളന നടപടികൾ അവസാനിക്കും.
കേന്ദ്ര നേതൃത്വത്തിൽ അഭിപ്രായഭിന്നതകൾ ഏറെയുണ്ടെങ്കിലും പ്രകാശ് കാരാട്ട് തന്നെ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. കമ്മിറ്റിയിലേക്കോ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ മത്സരമുണ്ടാകുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പാ൪ട്ടി  ഘടനയുടെ കെട്ടുറപ്പിനെതന്നെ  ബാധിക്കുമെന്നതിനാൽ ഏകകണ്ഠമായി നടപടികൾ പൂ൪ത്തീകരിക്കാനാണിട.
വി.എസ്. അച്യുതാനന്ദൻ  പോളിറ്റ് ബ്യൂറോയിൽ തിരിച്ചെത്തുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. പി.ബിയിൽ ഇപ്പോഴുള്ള അംഗങ്ങളിൽ സീതാറാം യെച്ചൂരി, ത്രിപുര മുഖ്യമന്ത്രി മണിക് സ൪ക്കാ൪, കെ. വരദരാജൻ, ബംഗാൾ സെക്രട്ടറി ബിമൻ ബസു എന്നിവ൪ വി.എസിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ, കേരള ഘടകമൊന്നടങ്കം വി.എസിൻെറ പുന$പ്രവേശം എതി൪ക്കുകയുമാണ്.
ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന ഏത് തീരുമാനവും സി.പി.എമ്മിൻെറ ഭാവിചരിത്രത്തിലും നി൪ണായകമായിത്തീരും. ബുദ്ധദേവ് ഭട്ടാചാര്യയാണ് പാ൪ട്ടിയെ വിഷമത്തിലാക്കുന്ന മറ്റൊരാൾ. അദ്ദേഹത്തെ നിലനി൪ത്താനും ഒഴിവാക്കാനും വയ്യെന്ന സ്ഥിതി പാ൪ട്ടിക്കുണ്ടാക്കുന്ന അലോസരം ചെറുതല്ല.
എന്നാൽ, പുതിയ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പും പി.ബി. തെരഞ്ഞെടുപ്പും അത്രമേൽ സങ്കീ൪ണമാകാനിടയില്ല. സി.ഐ.ടി.യു പ്രസിഡൻറ് എ.കെ. പത്മനാഭൻ, ബംഗാൾ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, എ. വിജയരാഘവൻ, എം.എ. ബേബി, ഹനൻമുള്ള, തോമസ് ഐസക്, മുഹമ്മദ് സലിം തുടങ്ങിയവ൪ പി.ബിയിലേക്ക് പരിഗണനാ പട്ടികയിലുള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.