നമൻഗാൻ (ഉസ്ബെകിസ്താൻ): ആദ്യ സിംഗിൾസുകളിൽ സനം സിങ്ങും യൂകി ഭാംബ്രിയും പരാജയപ്പെട്ടതോടെ ഏഷ്യ ഒഷ്യാനിയ ഗ്രൂപ് വൺ ഡേവിസ് കപ്പ് മത്സരത്തിൽ ഉസ്ബെകിസ്താനെതിരെ ഇന്ത്യക്ക് മോശം തുടക്കം. 0-2ന് പിന്നിലായ ഇന്ത്യക്ക് ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിക്കേണ്ടത് അനിവാര്യമായി. അരങ്ങേറ്റക്കാരനായ സനമിനെ ലോക 43ാം നമ്പ൪ താരമായ ഡെനിസ് ഇസ്തോമിൻ 3-6, 2-6, 4-6ന് തക൪ത്തു. ഫാറൂഖ് ദുസ്തോവ് 6-4, 6-4, 6-3നാണ് ദാംബ്രിയെ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.