ബംഗളൂരു: ക൪ണാടകയിലെ വഖഫ് സ്വത്തുക്കൾ കൈകാര്യംചെയ്തതിൽ 2.1 ലക്ഷം കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി ന്യൂനപക്ഷ കമീഷൻ ചെയ൪മാൻ അൻവ൪ മണിപ്പാടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കണ്ടെത്തി. സമിതി റിപ്പോ൪ട്ട് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡക്ക് കൈമാറി. കുറ്റക്കാ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് ഗൗഡ പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം 38 പേരാണ് വഖഫ് കുംഭകോണത്തിന് ഉത്തരവാദികൾ. മലയാളികളായ രാഷ്ട്രീയ നേതാക്കളും കുറ്റക്കാരുടെ പട്ടികയിലുണ്ട്. സംസ്ഥാനത്ത് വഖഫ് ബോ൪ഡിൻെറ ആയിരക്കണക്കിന് ഏക്ക൪ ഭൂമിയും സ്വത്ത് വകകളും നഷ്ടപ്പെട്ടതായാണ് തെളിഞ്ഞത്. കോടികൾ വിലമതിക്കുന്ന ഭൂമി കുറഞ്ഞ വിലയ്ക്ക് കൈമാറിയതായും റിപ്പോ൪ട്ടിൽ പറഞ്ഞു. മാധ്യമ റിപ്പോ൪ട്ടുകളെയും പരാതികളെയും തുട൪ന്ന് 2011 നവംബറിലാണ് സ൪ക്കാ൪ അൻവ൪ മണിപ്പാട് ചെയ൪മാനായി മൂന്നംഗ അന്വേഷണ സമിതി രൂപവത്കരിച്ചത്. വഖഫ് ബോ൪ഡിനുള്ള 54,000 ഏക്ക൪ ഭൂമിയിൽ 22,000 മുതൽ 27,000 ഏക്ക൪ വരെ ഭൂമി അന്യാധീനപ്പെടുകയും മറിച്ചുവിൽക്കുകയും ചെയ്തു. വഖഫ് ബോ൪ഡിൻെറ മൊത്തം നാലുലക്ഷം കോടി രൂപയുടെ ആസ്തിയിൽ 2.1 ലക്ഷം കോടിയുടെ ക്രമക്കേടാണ് നടന്നത്.
കോൺഗ്രസ് എം.എൽ.എമാരായ റോഷൻ ബേയ്ഗ്, എൻ.എ. ഹാരിസ്, തൻവീ൪ സേഠ്, ഖമറുൽ ഇസ്ലാം, ജനതാദൾ-എസ് എം.എൽ.എ സമീ൪ അഹ്മദ് ഖാൻ, മുൻ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹീം, മുൻ ക൪ണാടക വഖഫ് മന്ത്രി എച്ച്.എം. ഹിൻഡസ്ഖേരി, മുൻ മന്ത്രി ഇക്ബാൽ അൻസാരി എന്നിവരടക്കം 38 പേ൪ കുറ്റക്കാരാണെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇതിൽ സി.എം. ഇബ്രാഹീമും എൻ.എ. ഹാരിസും മലയാളികളാണ്. രാജ്യസഭയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും കുറ്റക്കാരാണെന്ന് റിപ്പോ൪ട്ടിൽ പറയുന്നുണ്ട്. എന്നാൽ, ആരൊക്കെയാണ് കുറ്റക്കാരെന്ന് വെളിപ്പെടുത്താൻ അന്വേഷണ സമിതി തലവൻ അൻവ൪ മണിപ്പാടി തയാറായില്ല.
പ്രമുഖ രാഷ്ട്രീയ നേതാക്കൾ, നിരവധി വഖഫ് ബോ൪ഡ് അംഗങ്ങൾ, വഖഫ് ബോ൪ഡ് ഉദ്യോഗസ്ഥ൪, ഇടനിലക്കാ൪,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.