ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ജു​ക്കേ​ഷ​ൻ പ്രോ​ജ​ക്ട്; അ​ഞ്ച്​ സ്കൂ​ളു​ക​ൾ​ക്ക് ലാ​പ്ടോ​പ്പ്​ ന​ൽ​കു​ന്നു

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ജു​ക്കേ​ഷ​ൻ പ്രോ​ജ​ക്ടും ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പ​ണ​ന രം​ഗ​ത്തെ പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ ഓ​ക്സി​ജ​ൻ ഗ്രൂ​പും ചേ​ർ​ന്ന് അ​ഞ്ച് സ്കൂ​ളു​ക​ളി​ൽ ലാ​പ്ടോ​പ്പു​ക​ളും പ്രി​ന്റ​റു​ക​ളും ന​ൽ​കു​ന്നു.

ക​ണ​മ​ല സാ​ന്തോം ഹൈ​സ്കൂ​ൾ, പ​റ​ത്താ​നം സീ​വ്യൂ എ​സ്റ്റേ​റ്റ് യു.​പി സ്കൂ​ൾ, തി​ട​നാ​ട് സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ൾ, അ​മ്പാ​റ നി​ര​പ്പേ​ൽ സെ​ന്റ് ജോ​ൺ​സ് എ​ൽ.​പി സ്കൂ​ൾ, പൂ​ഞ്ഞാ​ർ മ​ണി​യം​കു​ളം സെ​ന്റ് ജോ​സ​ഫ് എ​ൽ.​പി സ്കൂ​ൾ എ​ന്നി​വ​ക്കാ​ണ് ലാ​പ്ടോ​പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ അ​താ​ത് സ്കൂ​ളു​ക​ളി​ൽ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഓ​ക്സി​ജ​ൻ ഗ്രൂ​പ് വൈ​സ് ചെ​യ​ർ​മാ​ൻ ജി​ബി​ൻ കെ. ​തോ​മ​സ് ലാ​പ്ടോ​പ്പ് കൈ​മാ​റും. ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ജു​ക്കേ​ഷ​ൻ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ൻ​സി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    
News Summary - Future Stars Education Project; Providing Laptops to Five Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.