ക​ള​ഞ്ഞു​കി​ട്ടി​യ മൂ​ന്നേ​കാ​ൽ പ​വ​ൻ താ​ലി​മാ​ല റോ​മി​സ​ൺ ഉ​ട​മ​യാ​യ ല​ത​ക്ക് കൈ​മാ​റു​ന്നു

പൊന്നിലും വിലയുള്ള മനസ്സ്; കളഞ്ഞുകിട്ടിയ മൂന്നേകാൽ പവൻ മാല തിരികെ നൽകി യുവാവ്

മുണ്ടക്കയം: കളഞ്ഞുകിട്ടിയ മൂന്നേകാൽ പവൻ താലിമാല തിരികെ നൽകി യുവാവ്. പഴയമുണ്ടക്കയം റെജീന ഹൗസിൽ റോമിസൺ (47) ആണ് മാല ഉടമക്ക് നൽകിയത്.

വെള്ളിയാഴ്ച രാവിലെ 10ഓടെ മുണ്ടക്കയം ടൗണിന് സമീപമുള്ള ചെക്ക് ഡാമിൽ തുണി അലക്കാൻ പോയപ്പോഴാണ് റോമിസണിന് മാല ലഭിച്ചത്. താലി ഉൾപ്പെടെയുള്ള മാല ഇദ്ദേഹവും സുഹൃത്തും ചേർന്ന് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

ഇതേസമയം മാല നഷ്ടപ്പെട്ട പാലമൂട്ടിൽ ലത പുരുഷനും കുടുംബാംഗങ്ങളും മാല തിരിയുന്നതിനിടെ സ്റ്റേഷനിൽ മാല ലഭിച്ചതായി അറിയുകയായിരുന്നു. തുടർന്ന് റോമിസൺ പൊലീസ് ഇൻസ്പെക്ടർ രാകേഷിന്റെ സാന്നിധ്യത്തിൽ മാല ലതക്ക് കൈമാറി.

Tags:    
News Summary - Man returns lost gold necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.