എം.​ജി. യൂ​നി​വേ​ഴ്സി​റ്റി സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പി​ൽ വ​നി​ത

വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം നേ​ടി​യ അ​സം​പ്ഷ​ൻ കോ​ള​ജ് ടീം

എം.​ജി. യൂ​നി​വേ​ഴ്സി​റ്റി സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​: അ​സം​പ്ഷ​ൻ കോ​ള​ജി​ന് കി​രീ​ടം

ച​ങ്ങ​നാ​ശ്ശേ​രി: എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്റ​ർ​കോ​ള​ജി​യേ​റ്റ് സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ൽ അ​സം​പ്ഷ​ൻ കോ​ള​ജ് ചാ​മ്പ്യ​ന്മാ​രാ​യി. 41 പോ​യ​ന്റു​ക​ൾ നേ​ടി​യാ​ണ് അ​സം​പ്ഷ​ൻ കോ​ള​ജ് വ​നി​ത ടീം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​ഴു വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ര​ണ്ട് ടീം ​ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ചു സ്വ​ർ​ണം, ഒ​രു വെ​ള്ളി, മൂ​ന്ന് വെ​ങ്ക​ല മെ​ഡ​ലു​ക​ളാ​ണ് ല​ഭി​ച്ച​ത്. ബി.​എ. ഇ​ക്ക​ണോ​മി​ക്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ വി.​എ​സ്. സ​ഞ്ജ​ന അ​തു​ല്യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. 200 മീ​റ്റ​ർ സ്പ്രി​ന്റ്, കെ​യ്റി​ൻ റേ​സ്, ടീം ​സ്പ്രി​ന്റ്, 3000 മീ​റ്റ​ർ ടീം ​പേ​ഴ്സ്യൂ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ നാ​ലു സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി​യാ​ണ് സ​ഞ്ജ​ന താ​ര​മാ​യ​ത്.

അ​ഞ്ജ​ന റോ​സ് മേ​രി 500 മീ​റ്റ​ർ ടൈം ​ട്ര​യ​ൽ, ടീം ​സ്പ്രി​ന്റ്, 3000 മീ​റ്റ​ർ ടീം ​പേ​ഴ്സ്യൂ​ട്ട് ഇ​ന​ങ്ങ​ളി​ൽ മൂ​ന്ന് സ്വ​ർ​ണ​മെ​ഡ​ലു​ക​ളും പോ​യി​ന്റ് റേ​സ് ഇ​ന​ത്തി​ൽ ഒ​രു വെ​ങ്ക​ല​മെ​ഡ​ലും നേ​ടി. അ​ലീ​ന രാ​ജ​ൻ 3000 മീ​റ്റ​ർ ടീം ​പേ​ഴ്സ്യൂ​ട്ട് ഇ​ന​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ലും 3000 മീ​റ്റ​ർ വ്യ​ക്​​തി​ഗ​ത പേ​ഴ്സ്യൂ​ട്ട് ഇ​ന​ത്തി​ൽ വെ​ള്ളി​മെ​ഡ​ലും സ്വ​ന്ത​മാ​ക്കി.

ആ​ര്യ​ന​ന്ദ സി. ​ബി​നു ടീം ​സ്പ്രി​ന്റ്, 3000 മീ​റ്റ​ർ ടീം ​പേ​ഴ്സ്യൂ​ട്ട് ഇ​ന​ങ്ങ​ളി​ലു​മാ​യി സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി. ടീ​മി​ന്റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി. എ​യി​ഞ്ച​ൽ ജെ​യിം​സ് 500 മീ​റ്റ​ർ ടൈം ​ട്ര​യ​ലി​ലും കെ​യ്റി​ൻ റേ​സ് ഇ​ന​ങ്ങ​ളി​ലു​മാ​യി ര​ണ്ട് വെ​ങ്ക​ല​മെ​ഡ​ലു​ക​ൾ നേ​ടി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വ​മാ​ണ്​ അ​സം​പ്ഷ​ൻ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 

Tags:    
News Summary - M.G. University Cycling Championship: Assumption College wins the crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.