മാമ്മൂട് ജങ്ഷനിലെ റോഡിനു കുറുകെയുള്ള കട്ടിങ്ങിൽനിന്ന് ഇളകിയ മെറ്റിൽ റോഡിൽ
ചിതറിക്കിടക്കുന്നു
Posted On
date_range Updated On
date_range മെറ്റൽ ചിതറി: അപകടക്കെണിയാവുന്നു
ചങ്ങനാശ്ശേരി: ജൽജീവൻ മിഷനു വേണ്ടി എടുത്ത റോഡിലെ കട്ടിങ്ങിൽനിന്ന് ഇളകി ചിതറിക്കിടക്കുന്ന മെറ്റലുകൾ അപകടക്കെണിയാവുന്നു.
തിരക്കേറിയ ചങ്ങനാശ്ശേരി-വാഴൂർ റോഡും മല്ലപ്പള്ളി റോഡും തിരുവല്ല റോഡും സംഗമിക്കുന്ന മാമ്മൂട് ജങ്ഷനിലെ റോഡിനു കുറുകെയുള്ള കട്ടിങ്ങിൽ നിന്നാണ് മെറ്റിൽ റോഡിൽ ചിതറിയത്. ബസ് സ്റ്റോപ്പിലാണ് കട്ടിങ്ങ്. ഇരുചക്ര വാഹനങ്ങൾ ഇവിടെ പാളിപ്പോകുന്നത് പതിവാണ്. റോഡിന്റെ ഒരുവശം കുഴിച്ചിട്ടിരിക്കുകയുമാണ്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പ്രദേശമാകെ പൊടിശല്യവും രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.