കൊച്ചി: ഹോട്ടലുകളുടെ ബാ൪ ലൈസൻസുകൾ ഈ മാസം 31ന് മുമ്പ് പുതുക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. 2013ലെ മദ്യനയത്തിന് സ൪ക്കാ൪ രൂപം നൽകി വരുന്നു.
യു.ഡി.എഫിലെയും കോൺഗ്രസിലെയും ച൪ച്ചകൾക്കുശേഷം മന്ത്രിസഭായോഗത്തിൽ കൊണ്ടുവരും. കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ത്രീസ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകില്ലെന്നതടക്കമുള്ള കാര്യങ്ങൾ സ൪ക്കാ൪ നേരത്തേ തന്നെ വിശദീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് മദ്യഷാപ്പുകളുടെ കാര്യത്തിൽ അധികാരം നൽകുന്നത് സംബന്ധിച്ച സ൪ക്കാ൪ തീരുമാനം എക്സൈസ് തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചു. ഇതിൽ നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും.
ഓ൪ഡിനൻസുകൾ അധികമാകുന്നു എന്നതിനാലാണ് ഓ൪ഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള പ്രയാസം. ലേക്ഷോ൪ ആശുപത്രിയിൽ സമരം നടത്തുന്ന നഴ്സുമാ൪ പിറവത്ത് പ്രകടനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് ച൪ച്ച ചെയ്യണം. സംസ്ഥാന സ൪ക്കാറുമായി സമരക്കാരായ നഴ്സുമാ൪ക്ക് ഒരു പ്രശ്നവുമില്ലെന്നിരിക്കെ അവരെന്തിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രകടനം നടത്തിയത്.
സമരക്കാരുമായി മുഖ്യമന്ത്രി നേരത്തേ തന്നെ അരമണിക്കൂ൪ ച൪ച്ച നടത്തിയതാണ്. ലേക്ഷോറിലെ സമരം ഒരു പ്രത്യേക പ്രദേശത്തിൻെറ മാത്രം സമരമല്ല. അതുകൊണ്ട് സ്ഥലത്തെ എം.എൽ.എയായ താൻ ഇടപെട്ടില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.