നെയ്യാറ്റിന്‍കര: കോണ്‍ഗ്രസ് ഒരുങ്ങുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് തയാറെടുപ്പ് തുടങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിൽ കെ.പി.സി.സി നേതൃയോഗം ഏപ്രിൽ മൂന്നിന് ചേരും. ഇതോടൊപ്പം രാഷ്ട്രീയകാര്യ സമിതിയുടെ യോഗവും വിളിച്ചിട്ടുണ്ട്.മുന്നണിയിലെ സീറ്റ് വിഭജനമനുസരിച്ച് നെയ്യാറ്റിൻകര  കോൺഗ്രസിനുള്ളതാണ്. കാലങ്ങളായി ഇവിടെ കോൺഗ്രസാണ് മത്സരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പാ൪ട്ടി സ്ഥാനാ൪ഥിയെ മത്സരിപ്പിക്കണമോ അതോ, എം.എൽ.എസ്ഥാനം രാജിവെച്ച ശെൽവരാജിനെ പരിഗണിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കണം. ഇക്കാര്യത്തിൽ പാ൪ട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്. സ്ഥാനാ൪ഥിയുടെ കാര്യത്തിൽ യോജിപ്പുണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ അപകടമുണ്ടാകുമെന്ന ഭയം നേതൃത്വത്തിനുണ്ട്.

 

പാ൪ട്ടി സ്ഥാനാ൪ഥി മത്സരിക്കണമെന്ന് വാദിക്കുന്നവരിൽ നേതാക്കൾ മാത്രമല്ല, മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുമുണ്ട്. സ്ഥാനാ൪ഥിനി൪ണയത്തിൽ സാമുദായിക വശങ്ങൾ പരിഗണിക്കപ്പെടേണ്ടതും ആവശ്യമാണ്. ഈ സാഹചര്യത്തിൽ കെ.പി.സി.സി എന്ത് തീരുമാനമെടുത്താലും വിമ൪ശം ഉയരുമെന്നതിൽ സംശയമില്ല.കോൺഗ്രസ്ജില്ലാ- സംസ്ഥാന സമ്മേളനങ്ങൾ നടത്താൻ  കഴിഞ്ഞതവണ ചേ൪ന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ജില്ലാ സമ്മേളനങ്ങൾ പൂ൪ത്തീകരിച്ച് ആഗസ്റ്റിൽ സംസ്ഥാന സമ്മേളനം നടത്തുന്നതിനാണ് തീരുമാനം. പക്ഷേ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നതിനാൽ തീയതികളിൽ മാറ്റം  വേണ്ടിവരുമെന്നാണ് സൂചന. മൂന്നിന് ചേരുന്ന നേതൃയോഗം ഇക്കാര്യവും ച൪ച്ചചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.