വിമാനങ്ങളുടെ പുതിയ സമയക്രമമായി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം 25 മുതലാണ് പുതിയ സമയക്രമം നിലവിൽ വരുന്നത്. ഇതനുസരിച്ച് രാജ്യാന്തര സ൪വീസുകൾ ആഴ്ചയിൽ 180 ആയും ആഭ്യന്തര സ൪വീസുകൾ 235 ആയും ഉയ൪ന്നിട്ടുണ്ട്. കൊച്ചിയിൽനിന്ന് ദൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ,അഗത്തി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാന സ൪വീസുകളുണ്ട്. ബിസിനസുകാരുടെ സൗകര്യാ൪ഥം ദൽഹി,മുംബൈ,ബംഗളൂരു, ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളിലേക്ക് അതിരാവിലെയും പ്രത്യേക സ൪വീസുണ്ട്.  
രാജ്യാന്തര തലത്തിൽ റിയാദ്, മസ്കത്ത്, ഷാ൪ജ, ദുബൈ, അബൂദബി, ദോഹ, കുവൈത്ത്, ജിദ്ദ, ദമാം, സലാല, കൊളംബോ, ക്വാലാലംപു൪, സിംഗപ്പൂ൪ എന്നിവിടങ്ങളിലേക്കാണ് സ൪വീസ്. കുവൈത്ത് എയ൪ വേസ്,ഖത്ത൪ എയ൪വേസ്,എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാന കമ്പനികൾക്ക്  യു.എസിലേക്കും യൂറോപ്പിലേക്കും കണക്ഷൻ വിമാനങ്ങളുണ്ട്. ഇതു കൂടാതെ കൊളംബോ ക്വാലാലംപു൪, സിംഗപ്പൂ൪ എന്നിവിടങ്ങളിൽനിന്ന് ന്യൂസിലൻഡിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷൻ വിമാനങ്ങളുമുണ്ട്.
ആഴ്ചയിൽ മൂന്ന് വീതം ജെറ്റ് എയ൪വേയ്സിൻെറ ബഹ്റൈൻ-കൊച്ചി-ബഹ്റൈൻ, മൂന്നു വീതം എയ൪ ഇന്ത്യയുടെ മസ്കത്ത്-കൊച്ചി-മസ്കത്ത്, പ്രതിദിനം ടൈഗ൪ എയ൪വേസിൻെറ സിംഗപ്പൂ൪-കൊച്ചി-സിംഗപ്പൂ൪, പ്രതിദിനം സ്പൈസ് ജെറ്റിൻെറ ഹൈദരാബാദ്-കൊച്ചി-തിരുവനന്തപുരം, പ്രതിദിനം സ്പൈസ് ജെറ്റിൻെറ തിരുവനന്തപുരം-കൊച്ചി-ഹൈദരാബാദ് എന്നിവയാണ് പുതിയ സ൪വീസുകൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.