മി൪പൂ൪ : ഏറെ നാളായി ക്രിക്കറ്റ് ലോകം കാത്തിരുന്ന സുവ൪ണ നിമിഷത്തിന് ശഅ്റെ ബംഗ്ളാ നാഷണൽ സ്റ്റേഡിയം സാക്ഷിയായി. ക്രിക്കറ്റ് ഇതിഹാസം സചിൻ രമേശ് ടെണ്ടുൽക൪ തൻെറ നൂറാം സെഞ്ച്വറി തികച്ചു. ഏഷ്യാകപ്പിൽ ബംഗ്ളാദേശിനെതിരായ മൽസരത്തിലാണ് സചിൻ ചരിത്ര നേട്ടം കൊയ്തത്.
ഏകദിനത്തിൽ സചിൻെറ 49ാം സെഞ്ച്വറിയാണിത്. 51 ടെസ്റ്റ് സെഞ്ച്വറികളും സചിൻ നേടിയിട്ടുണ്ട്. ശകീബ് അൽ ഹസൻെറ ബോളിലാണ് സചിൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചത്. നൂറിൽ നൂറെന്ന ബഹുമതി നേടുന്ന ക്രിക്കറ്റ് ലോകത്തെ ആദ്യ താരമാണ് 38 കാരനായ സചിൻ.
33 മൽസരങ്ങളാണ് തൻെറ നൂറാം സെഞ്ച്വറിക്ക് വേണ്ടി സചിൻ കാത്തിരുന്നത്. പലപ്പോഴും 90 കളിലും 99 ൽ പോലും പുറത്താവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.