മി൪പൂ൪: സചിൻെറ നൂറാം സെഞ്ച്വറി പ്രകടനം കണ്ട് മതിമറന്ന ഇന്ത്യക്കാ൪ക്ക് ബാറ്റുകൊണ്ട് അതേ നാണയത്തിൽ മറുപടി നൽകി ബംഗ്ളാദേശിൻെറ വീരോചിത പ്രകടനം. ഏഷ്യാകപ്പിൽ നിലനിൽപിൻെറ പോരാട്ടത്തിൽ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് ആതിഥേയ൪ ടൂ൪ണമെൻറിൽ ആയുസ്സ് നീട്ടിയെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 289 റൺസെന്ന ലക്ഷ്യം നാല് പന്തും അഞ്ച് വിക്കറ്റും കൈയിലിരിക്കെ മറികടന്നാണ് ബംഗ്ളാദേശ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. സചിൻെറ സെഞ്ച്വറി മികവിലാണ് (147 പന്തിൽ 114 റൺസ്) ഇന്ത്യ ടോട്ടൽ കെട്ടിപ്പടുത്തതെങ്കിൽ ബാറ്റിങ് ലൈനപ്പ് ഒന്നാകെ മിന്നുന്ന ഫോമിലേക്കുയ൪ന്നാണ് ആതിഥേയ൪ മത്സരം വെട്ടിപ്പിടിച്ചത്. ഓപണ൪ തമീം ഇഖ്ബാൽ (70) നൽകിയ തുടക്കത്തിൽനിന്നും മുതലെടുത്ത് ജഹ്റുൽ ഇസ്ലാം (53), നാസി൪ ഹുസൈൻ (54) എന്നിവരുടെ അ൪ധസെഞ്ച്വറിയും അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനത്തോടെ കത്തിക്കയറിയ ശാക്കിബുൽ ഹസൻ (31 പന്തിൽ 49), ക്യാപ്റ്റൻ മുഷ്ഫിഖു൪റഹിം (25 പന്തിൽ 46) എന്നിവരുടെ മികവിലാണ് ബംഗ്ളാദേശിൻെറ വിജയം.
ടോസ് നേടിയ ബംഗ്ളാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണ൪ ഗൗതം ഗംഭീറിനെ (11) എളുപ്പത്തിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സചിനും വിരാട് കോഹ്ലിയും നൽകിയ ചെറുത്തു നിൽപിലൂടെ ഇന്ത്യ പിടിച്ചുകയറി. 82 പന്തിൽ 66 റൺസെടുത്ത് കോഹ്ലി പുറത്തായപ്പോൾ പിന്നാലെ ക്രീസിലെത്തിയ സുരേഷ് റെയ്നയാണ് ആവശ്യമായ റൺനിരക്കില്ലാത്ത ഇന്ത്യക്ക് കുതിപ്പ് നൽകിയത്. 38 പന്തിൽ 51 റൺസായിരുന്നു മാലപ്പടക്കം കണക്കെ റെയ്ന സംഭാവന നൽകിയത്. നാഴികക്കല്ലിലേക്ക് സചിൻ പതിയെ ബാറ്റ് വീശിയപ്പോൾ വേണ്ടത്ര റൺനിരക്ക് ഇന്ത്യക്ക് തുടക്കത്തിൽ കെട്ടിപ്പൊക്കാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിന് അഞ്ച് റൺസോടെ പുറത്തായ നാസിമുദ്ദീൻ മാത്രമാണ് നിരാശ നൽകിയത്. ശാക്കിബാണ് കളിയിലെ കേമൻ. ജയിച്ചില്ലെങ്കിൽ പുറത്തെന്ന നിലയിലാരുന്നു ആതിഥേയ൪ക്ക് പുതുജീവൻ കൂടിയായി ഈ ജയം. ശ്രീലങ്കക്കെതിരെ ജയിച്ച ഇന്ത്യക്ക് പാകിസ്താനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരം ജയിക്കണം. ബംഗ്ളാദേശ്ശ്രീലങ്ക മത്സരഫലവും നി൪ണായകമാണ്.
സ്കോ൪ ബോ൪ഡ്
ഇന്ത്യ: ഗംഭീ൪ ബി ശഫീഉൽ ഇസ്ലാം 11, സചിൻ സി മുഷ്ഫിഖു൪ റഹീം ബി മു൪തസ 114, കോഹ്ലി ബി അബ്ദുറസാഖ് 66, റെയ്ന സി തമീം ഇഖ്ബാൽ ബി മു൪തസ 51, ധോണി നോട്ടൗട്ട് 21 ശ൪മ റൺഔ് നാസ൪ ഹുസെൻ 4, ജദേജ നോട്ടൗട്ട് 4, എക്സ്ട്രാസ് 18, ആകെ 289.
വിക്കറ്റ് വീഴ്ച: 125, 2173, 3259, 4259, 5267.
ബൗളിങ്: മു൪തസ 101442, ശഫീഉൽ ഇസ്ലാം 50241 ശഹാദത്ത് ഹുസൈൻ 100810, ശാക്കിബുൽ ഹസൻ 100411, അബ്ദുറസാഖ് 100411, മഹ്മൂദുല്ല 40240, നാസ൪ ഹുസൈൻ 1060.
ബംഗ്ളാദേശ്: തമീം ഇഖ്ബാൽ സി ജദേജ ബി പ്രവീൺകുമാ൪ 70, നസിമുദ്ദീൻ സി ശ൪മ ബി പ്രവീൺകുമാ൪ 5 ജനൂറുൽ ഇസ്ലാം സി ശ൪മ ബി ജദേജ 53, നാസ൪ ഹുസൈൻ സി. റെയ്ന ബി പ്രവീൺ കുമാ൪ 54, ശാക്കിബുൽ ഹസൻ സ്റ്റംപ്ഡ് ധോണി ബി അശ്വിൻ 49, മുഷ്ഫിഖു൪ റഹീം നോട്ടൗട്ട് 46, മഹ്മൗൂദുല്ല നോട്ടൗട്ട് 4.
എക്സ്ട്രാസ് 12, ആകെ: 273.
ബൗളിങ്: പ്രവീൺകുമാ൪ 100563, പത്താൻ 90610 അശോക് ദിൻഡ 5.21380, റെയ്ന 71300, ശ൪മ 20130, അശ്വിൻ 100561, ജദേജ 60321.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.