മഞ്ഞളാംകുഴി അലി പി.യു.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: നിയമസഭയുടെ പബ്ലിക് അണ്ട൪ടേക്കിങ് കമ്മിറ്റി ചെയ൪മാൻ സ്ഥാനം മഞ്ഞളാംകുഴി അലി രാജിവെച്ചു. മുസ്ലിംലീഗിൽനിന്ന് തന്നെയാകും അടുത്ത ചെയ൪മാൻ. കെ.എൻ.എ. ഖാദറിനെയാണ് ലീഗ് നി൪ദേശിക്കുകയെന്നാണ് വിവരം.
പാ൪ട്ടി ചുമതലകൾ കാരണം ഫലപ്രദമായി പ്രവ൪ത്തിക്കാൻ സമയം ലഭിക്കാത്തതിനാലാണ് രാജിയെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. പ്രവാസി സംഘടനയുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ കമ്മിറ്റിക്ക് സമയം കണ്ടെത്താനാകുന്നില്ല. അതിനാലാണ് പദവി ഒഴിഞ്ഞത് -അലി പറഞ്ഞു. കഴിഞ്ഞദിവസം നൽകിയ രാജിക്കത്ത് സ്പീക്ക൪ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.