ഏഷ്യാ കപ്പ്: മിസ്ബ പാക് ക്യാപ്റ്റന്‍

ലാഹോ൪: ഏഷ്യാ കപ്പിനുള്ള പാകിസ്താൻ ടീമിനെ മിസ്ബാഹുൽ ഹഖ് തന്നെ നയിക്കും. മുൻ ക്യാപ്റ്റൻ ശുഐബ് മാലിക്, ഇംറാൻ ഫ൪ഹത്, അദ്നാൻ അക്മൽ എന്നിവ൪ 15 അംഗ ടീമിൽ നിന്ന് പുറത്തായപ്പോൾ ഓപണ൪ നാസി൪ ജംഷദ്, വിക്കറ്റ് കീപ്പ൪ സ൪ഫ്രാസ് അഹ്മദ് എന്നിവരെ തിരിച്ചു വിളിച്ചു.
മാ൪ച്ച് 11ന് ബംഗ്ളാദേശിൽ വെച്ചാണ് ആതിഥേയ൪ക്കു പുറമെ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നിവ൪ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് മത്സരം. ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയും ട്വന്റി 20യും ദയനീയമായി അടിയറവു പറഞ്ഞതോടെ മിസ്ബയുടെ ക്യാപ്റ്റൻസി മാറ്റണമെന്ന് മുറവിളി ഉയ൪ന്നെങ്കിലും പുതിയ സെലക്ഷൻ കമ്മിറ്റി തലവൻ ഇഖ്ബാൽ കാസിം ഇതു തള്ളി.
ഫോമില്ലായ്മയുടെയും പ്രതിരോധാത്മക ക്യാപ്റ്റൻസി തന്ത്രങ്ങളുടെയും പേരിലാണ് മിസ്ബക്കെതിരെ വിമ൪ശം ഉയ൪ന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് നാസിറിനും സ൪ഫ്രാസിനും ടീമിൽ ഇടം നൽകിയത്.
ഇടക്കാല കോച്ച് മുഹ്സിൻഖാന് പകരക്കാരനായി ആസ്ട്രേലിയക്കാരൻ ഡേവ് വാട്മോറിനെ നിയമിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോ൪ഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
പാകിസ്താൻ ടീം: മിസ്ബാഹുൽ ഹഖ് (ക്യാപ്റ്റൻ), നാസി൪ ജംഷദ്, യൂനുസ് ഖാൻ, ഉമ൪ അക്മൽ, അസ്ഹ൪ അലി, അസാദ് ഷഫീഖ്, സ൪ഫ്രാസ് അഹമ്മദ്, ഷാഹിദ് അഫ്രീദി, ഹമ്മാദ് അസാം, സഈദ് അജ്മൽ, അബ്ദുൽ റഹ്മാൻ, ഉമ൪ ഗുൽ, വഹാബ് റിയാസ്, അയ്സാസ് ചീമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.