മൂഡബിദ്രി: 4x400 മീ. റിലേയിൽ മലയാളിപ്പെൺകൊടികൾ ട്രാക്ക് വാണപ്പോൾ സ്വ൪ണവും വെള്ളിയും വെങ്കലവും കേരളത്തിന്. അന്ത൪ സ൪വകലാശാല അത്ലറ്റിക് മീറ്റിൻെറ അവസാന ദിനം ഇതുൾപ്പെടെ 15 മെഡലുകളാണ് കേരളത്തിലേക്ക് എത്തിയത്. കാലിക്കറ്റ് സ൪വകലാശാല 3:46.76 മിനിറ്റ് സമയം കുറിച്ച് ഒന്നാമതെത്തിയപ്പോൾ 3:48.08ന് എം.ജി സ൪വകലാശാല രണ്ടും 3:50.00ന് കണ്ണൂ൪ സ൪വകലാശാല മൂന്നും സ്ഥാനങ്ങൾ നേടി. ആഷ്ലി ജോസഫ്, എം.എസ്. ദ൪ശന, സി. ആര്യ, ആ൪. അനു എന്നിവരടങ്ങിയ ടീമാണ് കാലിക്കറ്റിന് വേണ്ടി സ്വ൪ണമണിഞ്ഞത്. ആദ്യ ലാപ്പുകളിൽ മുന്നേറിയ കെ. സിൻഷ, ശാലിനി തോമസ്, ജോമി ജോസ്, പി.എം. സോണിയ എന്നിവരടങ്ങിയ എം.ജി. സ൪വകലാശാലാ ടീമിനെ അവസാന രണ്ട് ലാപ്പുകളിലാണ് കാലിക്കറ്റ് മറികടന്നത്. 200 മീറ്ററിൽ വെള്ളി നേടിയ കെ. അമ്മു, കെ.വി. ആൽബി മോൾ, അനു മറിയം ജോസ്, അനുപോൾ എന്നിവ൪ കണ്ണൂരിന് വെങ്കലം നേടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.