പ്ലാസ്​മ തെറാപ്പി കോവിഡ്​ മരണനിരക്ക്​ കുറക്കില്ലെന്ന്​ എയിംസ്​

ന്യൂഡൽഹി: പ്ലാസ്​മ തെറാപ്പി കോവിഡ്​ മരണനിരക്ക്​ കുറക്കില്ലെന്ന്​ വ്യക്​തമാക്കി ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യുട്ട്​ ഓഫ്​ മെഡിക്കൽ സയൻസ്​. പ്ലാസ്​മ തെറാപ്പിയുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി എയിംസിൽ നടത്തിയ പരിശോധനയിലാണ്​ ഇക്കാര്യം കണ്ടെത്തിയത്​. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഗുരുതര കോവിഡ്​ രോഗികൾക്ക്​ പ്ലാസ്​മ ചികിൽസ നൽകുന്നുണ്ട്​.

30 കോവിഡ്​ രോഗികളിൽ നടത്തിയ പരിശോധനയിൽ പ്ലാസ്​മ തെറാപ്പി കോവിഡ്​ മൂലമുണ്ടാകുന്ന മരണനിരക്ക്​ കുറക്കുമെന്നത്​ സംബന്ധിച്ച്​ കൃത്യമായ തെളിവുകൾ ലഭിച്ചില്ലെന്ന്​ എയിംസ്​ ഡയറക്​ടർ ഡോ.രൺദീപ്​ ഗുലേറിയ പറഞ്ഞു.

രോഗികളെ രണ്ട്​ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു എയിംസിലെ പരീക്ഷണം. ഇതിൽ ഒരു ​ഗ്രൂപ്പിന്​ സാധാരണ ചികിൽസ മാത്രം നൽകിയപ്പോൾ മറ്റുള്ളവർക്ക്​ ഇതിനൊപ്പം പ്ലാസ്​മ തെറാപ്പിയും നൽകി. എന്നാൽ, ഇരു വിഭാഗങ്ങളിലും മരണനിരക്ക്​ എതാണ്ട്​ സമാനമായിരുന്നുവെന്നാണ്​ കണ്ടെത്തൽ. എന്നാൽ, ഇക്കാര്യത്തിൽ ഇടക്കാല പരിശോധനകൾ മാത്രമാണ്​ നടന്നതെന്നും കൂടുതൽ പരീക്ഷണങ്ങൾ വൈകാതെയുണ്ടാകുമെന്നും എയിംസ്​ ഡയറക്​ടർ അറിയിച്ചു.

കോവിഡ്​ മുക്​തനായ വ്യക്​തിയുടെ രക്​തത്തിലെ ആൻറിബോഡി കോവിഡ്​ രോഗിയിൽ കുത്തിവെക്കുകയാണ്​ പ്ലാസ്​മ തെറാപ്പിയിൽ ചെയ്യുന്നത്​. ഇതിലൂടെ കോവിഡ്​ രോഗിയിൽ രോഗപ്രതിരോധശേഷി കൈവരുമെന്നാണ്​ പറയുന്നത്​.

Tags:    
News Summary - No Benefit Of Plasma Therapy To Reduce Covid Mortality Risk: AIIMS Trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.