ബജറ്റിൽ കേരളവും തമിഴ്നാടും ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾക്ക് അപൂർവ ഭൗമ ഇടനാഴി

ന്യൂഡൽഹി: അപൂർവ ധാതു ശേഖരത്തിനായി രാജ്യം ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറക്കുന്നതിനായി സുപ്രധാന ചുവടുവെപ്പുമായി 2026 യൂനിയൻ ബജറ്റ്. കേരളം, തമിഴ്നാട്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങൾക്ക് അപൂർവ ഭൗമ ഇടനാഴി ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ധാതു സമ്പന്നമായ നാലു സംസ്ഥാനങ്ങളിലെ ധാതു ഖനനം, സംസ്കരണം, ഗവേഷണം, നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.

സ്മാർട് ഫോൺ, ഇലക്ട്രിക് വാഹനങ്ങൾ, ഫൈറ്റർ ജെറ്റുകൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ഏറ്റവും നിർണായകമായ മൂലകങ്ങളുടെ കൂട്ടമാണ് അപൂർവ ധാതുക്കൾ. ഇതിന്‍റെ ആഗോള ഖനി ഉൽപ്പാദനത്തിൽ 60 ശതമാനവും നടക്കുന്ന ചൈനക്കാണ് നിലവിൽ ഈ മേഖലയിൽ ആധിപത്യം ഉള്ളത്.

അപൂർവ ധാതുക്കൾക്കായി ലോകരാജ്യങ്ങൾ വലിയ തോതിൽ ചൈനയെ ആശ്രയിക്കുന്നത് ചൈനയെയാണ്. അതു കൊണ്ട് തന്നെ ചൈന കയറ്റുമതി പോളിസികൾ കടുപ്പിക്കുമ്പോൾ ഇവർക്ക് ധാതു ക്ഷാമം ഉണ്ടാവുകയും ചെയ്യും.

ഭൗമ ധാതുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിനു പുറമെ രാഷ്ട്രീയ പ്രാധാന്യവും ഈ പ്രഖ്യാപനത്തിന് പിന്നിലുണ്ട്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കേരളവും സമീപ കാലങ്ങളിൽ തെരഞ്ഞെടുപ്പ് നേരിടാൻ പോവുകയാണ് എന്നതാണ്.

രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിന് ബജറ്റിൽ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ്        അപൂർവ ഇടനാഴി പ്രഖ്യാപനം.

Tags:    
News Summary - rare earth corridor to four state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.