പ്ര​തി​രോ​ധ​ത്തി​നു റെക്കാ​ർ​ഡ് വി​ഹി​തം; 7.85 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ത്തി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തിന്റെ അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ വ​ൻ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 7.85 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച​ത്.

2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 15 ശതമാനത്തിലധികം ഗണ്യമായ വർധനവാണിത് രേഖപ്പെടുത്ത്‍യത്. പ്ര​തി​രോ​ധ വി​ഹി​ത​ത്തി​ൽ ഉ​ണ്ടാ​യ ഈ ​വ​ർ​ധ​ന​ രാ​ജ്യ​ത്തെ സൈ​നി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ റെക്കോഡാ​ണ്. 

സാ​യു​ധ സേ​ന​യു​ടെ ആ​ധു​നി​ക​വ​ൽക്ക​ര​ണ​ത്തി​നാ​യി മാ​ത്രം 2.19 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഇതു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 21.84 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. പു​തി​യ വി​മാ​ന​ങ്ങ​ൾ​ക്കും എ​ൻ​ജി​നു​ക​ൾ​ക്കു​മാ​യി 63,733 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, അ​ന്ത​ർ​വാ​ഹി​നി​ക​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​റു​ക​ൾ​ക്ക് ഇ​ത് വേ​ഗം കൂ​ട്ടും.

പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും നി​ർ​മാ​ണ​ത്തി​നു​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ അ​ടി​സ്ഥാ​ന ക​സ്റ്റം​സ് ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കിയിട്ടുമുണ്ട്.

Tags:    
News Summary - Record budget for the defense; increased to 7.85 lakh crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.