നാളികേരത്തിനും കശുവണ്ടി ഉൾപ്പെടെ മൂല്യ വർധിത വിളകൾക്കും സഹായം പ്രഖ്യാപിച്ച് ബജറ്റ്

ന്യൂഡൽഹി: തേങ്ങ, കശുവണ്ടി, വാൾനട്ട്, ബദാം തുടങ്ങിയ മൂല്യ വർധിത വിളകൾക്ക് പ്രത്യേക സഹായം പ്രഖ്യാപിച്ച് 2026 യൂനിയൻ ബജറ്റ്. കാർഷിക വൈവിധ്യവും ഉൽപ്പാദന ക്ഷമതയും കർഷകരുടെ വരുമാനവും, പുതിയ തൊഴിൽ സാഹചര്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് പ്രഖ്യാപനം.

നാളികേര ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി കോക്കനട്ട് പ്രൊമോഷൻ സ്കീമും അവതരിപ്പിച്ചു. നാളികേരത്തിന്‍റെ മത്സരാധിഷ്ഠിത ഉൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചത്.

കൊക്കോ, കശുവണ്ടി എന്നിവയുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത വർധിപ്പിക്കുന്നതിനുള്ള പദ്ധതിയും നിർമലാ സീതാരാമൻ അവതരിപ്പിച്ചു.

2030 ഓടെ ഇവ ആഗോള പ്രീമിയം ബ്രാൻഡാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ചന്ദന കൃഷി പുനഃസ്ഥാപിക്കുന്നതിന് ശാസ്ത്രീയ കൃഷിയും സംസ്കരണവും പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരുമായി പങ്കാളിത്തം ഉറപ്പി വരുത്തുമെന്നും ബജറ്റിൽ അറിയിച്ചു.

Tags:    
News Summary - Budget announces support for coconut and value-added crops including cashew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.