Posted On
date_range Updated On
date_range കേന്ദ്ര ബജറ്റിൽ പ്രതിരോധ വകുപ്പിന് 7.8 ലക്ഷം കോടി; പ്രതിരോധ മേഖലയിലെ പെൻഷനും വർധനവ്
ന്യൂഡൽഹി: 2026-27 കേന്ദ്ര ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് 7.8 ലക്ഷം കോടി രൂപ അനുവദിച്ചു. പ്രതിരോധ സേനയുടെ ആധുനികവൽക്കരണത്തിന് 2.19 ലക്ഷം കോടി രൂപ നീക്കി വെക്കും. ബജറ്റ് വിഹിതത്തിൽ 15 ശതമാനം വർധനവാണ് പ്രതിരോധ സേനക്ക് ലഭിക്കുക. 2025ലെ സാമ്പത്തിക വർഷത്തിലെ 1.80 കോടി മൂലധന വിഹിതം 2026-27ൽ മൂലധന വിഹിതത്തിൽ 2.19 ലക്ഷം കോടിയായി വർധിച്ചിട്ടുണ്ട്.
റാഫേൽ യുദ്ധ വിമാനങ്ങൾ, സബ് മറൈനുകൾ, ആളില്ലാ വിമാനങ്ങൾ എന്നിവക്കുള്ള പ്രോജക്ട് കരാറുകൾക്ക് പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡിഫൻസ്(സിവിൽ) ബജറ്റിൽ 0.45 ശതമാനം കുറവുണ്ട്. പ്രതിരോധ പെൻഷൻ വർധിപ്പിച്ചിട്ടുണ്ട്. ഇതിനായി 1,71,338.22 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.