ബെയ്ജിങ് / ന്യൂഡൽഹി: 'ടിക് ടോക്' ഉൾപ്പെടെ 59 ആപുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ചൈന. അന്താരാഷ്ട്ര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കേണ്ട ബാധ്യത ഇന്ത്യൻ സർക്കാറിനുണ്ടെന്ന് ചൈന അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സുരക്ഷക്കും അഖണ്ഡതക്കും ഭീഷണിയുയർത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇൗ ആപുകൾ ഇന്ത്യ നിരോധിച്ചത്.
ഇന്ത്യൻ നടപടിയെ തുടർന്നുള്ള കാര്യങ്ങൾ വിലയിരുത്തി വരുകയാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് സോ ലിജിയാൻ വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ വ്യാപാര-വ്യവസായങ്ങൾ നടത്തുേമ്പാൾ അന്താരാഷ്ട്ര-പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്നാണ് ഈ രംഗത്തുള്ളവർക്ക് ചൈന നൽകിയിട്ടുള്ള നിർേദശം. ഇന്ത്യ-ചൈന സഹകരണം ഇരുരാജ്യത്തിനും ഗുണകരമാണ്. ഇക്കാര്യം മനഃപൂർവം കുറച്ചുകാണുകയാണ്. അത് ഇന്ത്യൻ താൽപര്യത്തിനുതന്നെ ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ചൈന ബന്ധത്തിൽ ബി.ജെ.പിക്ക് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'മെയ്ക് ഇൻ ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തുകയും ചൈനയിൽ നിന്ന് സാധനങ്ങൾ വൻ തോതിൽ ഇറക്കുമതി ചെയ്യുകയുമാണ് കേന്ദ്രമെന്ന് രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.