വാഷിങ്ടൺ: തങ്ങളുടെ ഭാര്യമാരും മക്കളും കത്തിയെരിയുന്നത് നിസഹായരായി നോക്കി നിൽക്കാൻ മാത്രമാണ് ആരോൺ ഹോൺ വിങിനും വെയ്ഷിയോങിനും കഴിഞ്ഞുള്ളു. ബുധനാഴച പുലച്ചെ 3.30 ഒാടെയാണ് ഇരുവരുടെ ഭാര്യമാരും മക്കളുമൊത്ത് അവധിക്കാലം െചലവഴിക്കാൻ ടൂറിസ്റ്റ് കേന്ദ്രമായ തേജൻ പാസിലേക്ക് പുറപ്പെട്ടത്.
ലോസ് എയ്ഞ്ചൽസിൽ നിന്നും 65 ൈമൽ അകലെ സ്ഥിതിചെയ്യുന്ന തെഹാചാപി സാൻ എമിഗ്ഡിയോ പർവത നിരകൾ ഉൾപ്പെടുന്ന ഭാഗങ്ങളാണിത്. ഗോർമാൻ നഗരത്തിനടുത്തുള്ള ലോസ് പാട്രസ് വനത്തിനടുത്ത് ഇവർ എത്തിയപ്പോൾ ഇവർ സഞ്ചരിച്ച വാഹനത്തിന് എേന്താ തകരാർ സംഭവിച്ചതായി ഇവർക്ക് അനുഭവപ്പെട്ടത്. എന്നാൽ യാഥാർഥ്യം എന്താണെന്ന് മനസിലാക്കുന്നതിന് മുേമ്പ അവരുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഉടൻ മുന്നിലെ വാതിൽ തുറന്ന് ഹോങും ലീയും പുറത്തു കടന്നെങ്കിലും വാതിൽ കുടുങ്ങിയതിനാൽ പിറകിലുണ്ടായിരുന്ന എട്ട് പേർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
അതേസയമം വാൻ ഒാടിച്ചിരുന്ന ഡ്രൈവർ എങ്ങനെയോ രക്ഷപ്പെെട്ടങ്കിലും മറ്റുങ്ങവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് താഴേക്ക് പതിച്ച കാർ കത്തുകയും അതിലുണ്ടായിരുന്നവർ വെന്ത് മരിക്കുകയുമാണ് െചയ്തത്. കാറിലുണ്ടായിരുന്ന ഭാര്യമാരുടെ മക്കളുടെയും ദാരുണ മരണം നിസഹായതോടെ നോക്കി നിൽക്കാൻ മാത്രമണ് വിങിനും ലീക്കും കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.