അനിൽ അംബാനിക്കും ഭാര്യക്കും വീണ്ടും ഇ.ഡി സമൻസ്

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി​ക്കും ഭാ​ര്യ ടീ​ന അം​ബാ​നി​ക്കും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) വീ​ണ്ടും സ​മ​ൻ​സ് അ​യ​ച്ചു. ടീ​ന അം​ബാ​നി​യോ​ട് തി​ങ്ക​ളാ​ഴ്ച മൊ​ഴി​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഫെ​ബ്രു​വ​രി 17ന് ​ഹാ​ജ​രാ​കാ​നാ​ണ് പു​തി​യ സ​മ​ൻ​സി​ലു​ള്ള​ത്. ഫെ​ബ്രു​വ​രി 18ന് ​അ​നി​ൽ അം​ബാ​നി​യും ഹാ​ജ​രാ​ക​ണം.

റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ക​മ്പ​നി​ക​ളെ​യും ബാ​ങ്ക് വാ​യ്പ​ക​​ളെ​യും​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം അ​നി​ൽ അം​ബാ​നി​യെ ഇ.​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ട്ട​നി​ൽ ആ​ഡം​ബ​ര കെ​ട്ടി​ട​സ​മു​ച്ച​യം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ടീ​ന അം​ബാ​നി​യെ ചോ​ദ്യം​ചെ​യ്യു​ക. ഈ ​കേ​സി​ൽ റി​ല​യ​ൻ​സ് മു​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്റ് പു​നി​ത് ഗാ​ർ​ഗി​നെ അ​ടു​ത്തി​ടെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​നി​ൽ അം​ബാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ബാ​ങ്ക് ത​ട്ടി​പ്പും സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് ഇ.​ഡി അ​ടു​ത്തി​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 12,000 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

Tags:    
News Summary - ED summons Anil Ambani and his wife again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.