ന്യൂഡൽഹി: സൈനിക നഴ്സിങ് (എം.എൻ.എസ്) ഓഫിസർമാർക്കും വിമുക്ത ഭടന്മാരുടെ തത്തുല്യ പദവിയും ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിറങ്ങി. ഏറെ കാലമായുള്ള ആവശ്യം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് അടിയന്തര പ്രാബല്യത്തോടെ ഭേദഗതി നടപ്പാക്കിയത്.
കേന്ദ്ര ജോലികളിൽ ഗ്രൂപ് സിയിൽ 10 ശതമാനം, ഗ്രൂപ് ഡിയിൽ 10 ശതമാനം എന്നിങ്ങനെ സംവരണം, പ്രായ ഇളവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മക്കൾക്ക് പ്രവേശന ആനുകൂല്യം, തിരിച്ചറിയൽ കാർഡ് തുടങ്ങി വിമുക്ത ഭടന്മാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും. എം.എൻ.എസുകാർക്ക് വിമുക്ത ഭടന്മാരുടെ പരിഗണന നൽകണമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതുപ്രകാരം പ്രതിരോധ മന്ത്രാലയം അനുമതി നൽകിയെങ്കിലും ഫെബ്രുവരി ഒമ്പതിനാണ് ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.