എസ്.ഐ.ആർ: അസമിൽ 2.43 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റി; അന്തിമ പട്ടിക പുറത്ത്

ഗുവാഹതി: അ​സ​മി​ൽ എ​സ്.​ഐ.​ആ​ർ പൂ​ർ​ത്തി​യാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ട അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക​ര​ട് പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 2.43 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 27ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ​ട്ടി​ക​യി​ൽ 2.52 കോ​ടി വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന​ത് പു​തി​യ പ​ട്ടി​ക​യി​ൽ 2.49 കോ​ടി ആ​യി. 0.97 ശ​ത​മാ​നം കു​റ​വ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഫോം ​പൂ​രി​പ്പി​ച്ചും രേ​ഖ സ​മ​ർ​പ്പി​ച്ചും ന​ട​ന്ന എ​സ്.​ഐ.​ആ​റി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഓ​രോ വീ​ടും ക​യ​റി​യി​റ​ങ്ങി​യാ​ണ് അ​സ​മി​ൽ തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്ന​ത്.

2025ൽ ​അ​വ​സാ​നം പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യേ​ക്കാ​ൾ 1.35 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ​യാ​യി​രു​ന്നു ഡി​സം​ബ​റി​ൽ ക​ര​ട് പ​ട്ടി​ക ​പു​റ​ത്തു​വ​ന്ന​ത്. പ്ര​ത്യേ​ക തീ​വ്ര പു​നഃ​പ​രി​ശോ​ധ​ന​യി​ൽ 5,23,680 വോ​ട്ട​ർ​മാ​ർ സ്ഥ​ലം മാ​റി​പ്പോ​യ​താ​യും 4,78,992 പേ​ർ കു​റ​ഞ്ഞ​താ​യും 53,619 പേ​ർ ഒ​ന്നി​ലേ​​റെ ഇ​ട​ങ്ങ​ളി​ൽ വോ​ട്ടു​ള്ള​വ​രാ​യും ക​ണ്ടെ​ത്തി​യെ​ന്ന് ക​മീ​ഷ​ൻ പ​റ​യു​ന്നു. പേ​രി​ല്ലാ​ത്ത​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 15 ദി​വ​സ​ത്തി​ന​കം ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​ക​ണം. തു​ട​ർ​ന്ന്, 30 ദി​വ​സ​ത്തി​ന​കം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് അ​പ്പീ​ലും ന​ൽ​കാം.

മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കൂ​ടു​ത​ൽ ക​ണി​ശ​മാ​യ തീ​വ്ര പ​രി​ശോ​ധ​ന വീ​ണ്ടും ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​യു​ന്നു. ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ അ​ന്തി​മ പ​ട്ടി​ക​യി​ൽ 1.25 കോ​ടി പു​രു​ഷ​ന്മാ​രും 1.24 കോ​ടി വ​നി​ത​ക​ളു​മാ​ണ്. 343 ഭി​ന്ന​ശേ​ഷി​ക്കാ​രു​മു​ണ്ട്. അ​സ​മി​ൽ അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​പ​ട്ടി​ക പാ​ലി​ച്ചാ​യി​രി​ക്കും. സ്ഥി​ര​മാ​യി താ​മ​സം മാ​റി​യ​തി​ന് അ​ന്തി​മ പ​ട്ടി​ക​യി​ൽ പു​റ​ത്താ​യ​വ​ർ​ക്ക് പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​മെ​ന്നാ​ണ് അ​റി​യി​പ്പ്. കു​ടി​യി​റ​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ പേ​രി​ലു​ൾ​പ്പെ​ടെ കാ​ര​ണ​ങ്ങ​ളാ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥ​ലം മാ​റേ​ണ്ടി​വ​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

അ​സ​മി​ൽ എ​സ്.​ഐ.​ആ​ർ വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റു​ന്ന ‘വോ​ട്ട് ചോ​രി’​യാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മാ​യി, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​തെ​ന്നും എ​തി​ർ​പ്പു​യ​ർ​ന്നു. ബം​ഗാ​ളി ഭാ​ഷ സം​സാ​രി​ക്കു​ന്ന മു​സ്‍ലിം​ക​ളാ​യ ‘മി​യ’​ക​ൾ​ക്ക് മാ​ത്ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ വി​മ​ർ​ശ​നം.

Tags:    
News Summary - Assam Now Has 2.49 Crore Registered Voters; 2.4 Lakh Names Deleted After SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.