ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ ആവശ്യപ്പെട്ട് അപ്പീലുകൾ നൽകുന്നത് ഈ വിഷയം സംബന്ധിച്ച് ജനങ്ങളിൽ ഉദ്വേഗം സൃഷ്ടിക്കാനെന്ന് ഡൽഹി സർവകലാശാല. ഈ വിഷയത്തിൽ ഒരു കഴമ്പുമില്ലെന്ന് സർവകലാശാലക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി ഹൈകോടതിയിൽ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തേജസ് കാരിയയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. മോദിയുടെ ബിരുദവിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര ഇൻഫർമേഷൻ കമീഷണറുടെ ഉത്തരവ് സിംഗിൾ ബെഞ്ച് കഴിഞ്ഞ ആഗസ്റ്റ് 25ന് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ നടപടി ചോദ്യംചെയ്ത് സമർപ്പിച്ച അപ്പീൽ ഹരജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.