‘മിനി പാകിസ്താൻ’ പരാമർശത്തെച്ചൊല്ലി രാജ്യസഭയിൽ ബഹളം

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ കൊ​ൽ​ക്ക​ത്ത​യി​ലെ ഗാ​ർ​ഡ​ൻ റീ​ച്ച് പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘മി​നി പാ​കി​സ്താ​ൻ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ ബ​ഹ​ളം. പ​ശ്ചി​മ ബം​ഗാ​ളി​ലെ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ ബി.​ജെ.​പി എം.​പി​യും ബം​ഗാ​ൾ ബി.​ജെ.​പി അ​ധ്യ​ക്ഷ​നു​മാ​യ സാ​മി​ക് ഭ​ട്ടാ​ചാ​ര്യ​യാ​ണ് മി​നി പാ​കി​സ്താ​ൻ പ​രാ​മ​ർ​​ശം ന​ട​ത്തി​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ ഉ​പ​​ചോ​ദ്യം ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച എ​ൻ.​സി.​പി​യു​ടെ ഫൗ​സി​യ ഖാ​ൻ മി​നി പാ​കി​സ്താ​ൻ പ​രാ​മ​ർ​ശം എ​തി​ർ​ത്ത് രം​ഗ​ത്തു​വ​ന്നു. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ നി​ങ്ങ​ൾ​ക്ക് പാ​കി​സ്താ​ൻ പൗ​ര​ന്മാ​രെ​ന്ന് വി​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് എം.​പി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഉ​പ​ചോ​ദ്യം ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച സി.​പി.​എ​മ്മി​​ന്റെ ജോ​ൺ ​​ബ്രി​ട്ടാ​സും മി​നി പാ​കി​സ്താ​ൻ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ നാ​ളെ ഇ​സ്‍ലാ​മാ​ബാ​ദ് ആ ​ഭൂ​മി​ക്ക് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. ദ​യ​വാ​യി ഇ​ങ്ങ​നെ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ബ്രി​ട്ടാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ൽ​ക്ക​ത്ത മേ​യ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​മ്പോ​ൾ​ത​ന്നെ ‘മി​നി പാ​കി​സ്താ​ൻ’ എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് സ​ഹ​മ​ന്ത്രി ശ​ന്ത​നു താ​ക്കൂ​ർ സ​ഭ​യി​ൽ ആ​വ​ർ​ത്തി​ച്ച​തോ​ടെ ടി.​എം.​സി അം​ഗ​ങ്ങ​ളാ​യ സാ​കേ​ത് ഗോ​ഖ​ലെ, സാ​ഗ​രി​ക ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ ന​ടു​ത്ത​ള​ത്തി​ന​ടു​ത്തേ​ക്ക് വ​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

കേന്ദ്രബജറ്റിലെ കേരള അവഗണന ചർച്ചയിൽ ഉന്നയിച്ച് എം.പിമാർ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ന്മേ​ൽ രാ​ജ്യ​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന ചൂ​ണ്ടി​ക്കാ​ട്ടി എം.​പി​മാ​ർ. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ​വേ, നി​ല​മ്പൂ​ർ-​ന​ഞ്ച​ൻ​കോ​ട് പാ​ത, വി​ഴി​ഞ്ഞം ര​ണ്ടാം​ഘ​ട്ട വി​ക​സ​നം, റ​ബ​ർ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന മ​നു​ഷ്യ​ർ​ക്കും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു​വെ​ന്ന് എം.​പി​മാ​ർ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട്ട വ​യ​നാ​ട് ജി​ല്ല​യി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള എം.​പി​മാ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഒ​രു സ​ഹാ​യ​വും ന​ൽ​കി​യി​ല്ലെ​ന്നും ഈ ​വി​വേ​ച​നം അ​പ്ര​തീ​ക്ഷി​ത​മ​ല്ല, മ​നഃ​പൂ​ർ​വ​മാ​ണെ​ന്നും ജെ​ബി മേ​ത്ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​നും രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ ഒ​രു പ​രി​ഗ​ണ​ന​യും ബ​ജ​റ്റി​ൽ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പി.​വി. അ​ബ്ദു​ൽ വ​ഹാ​ബും കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ ബി.​ജെ.​പി രാ​ഷ്ട്രീ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​നാ​യി ഒ​രു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മൗ​ലാ​ന ആ​സാ​ദ് സ്കോ​ള​ർ​ഷി​പ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​തും ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കു​ള്ള വി​നി​യോ​ഗ​ത്തി​ൽ കു​റ​വു​ണ്ടാ​യ​തും ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ്ര​ഖ്യാ​പി​ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ളം വ​ള​ർ​ന്ന​തു​പോ​ലെ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ഇ​നി​യും വ​ള​രു​മെ​ന്ന് എ.​എ. റ​ഹീം എം.​പി പ​റ​ഞ്ഞു. എ​യിം​സ് അ​നു​വ​ദി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി എ​ല്ലാ​യി​ട​ത്തും പോ​യി പ്ര​സം​ഗി​ച്ച​ത് പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​മാ​യി​രു​ന്നു​വെ​ന്നും എം.​പി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Uproar in Rajya Sabha over 'mini Pakistan' reference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.