മഴ ശക്തമായി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയം

ഗുവാഹത്തി: മണ്‍സൂണ്‍ ശക്തമായതോടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അസ്സം, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. അസമില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21ആയി.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തമന്ത്രി രാജ്നാഥ് സിങിന്‍്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ സംഘം ഗുവാഹത്തിയില്‍ എത്തി. കാലാവസ്ഥ നീരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് ശരിവെക്കുന്ന തരത്തില്‍ സാധാരണ ലഭിക്കുന്നതിലും ഉയര്‍ന്ന മഴയാണ് ഇത്തവണ ലഭിക്കുന്നത്. രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍  പ്രളയത്തെ തുടര്‍ന്ന് മരണ സംഖ്യ വര്‍ധിച്ച് വരികയാണ്.

അസം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളെയാണ് മഴ കാര്യമായി ബാധിച്ചത്. അസമില്‍ മാത്രം 21 പേരാണ് മരിച്ചത്.
18 ലക്ഷത്തോളം പേരെയാണു മഴക്കെടുതി ദുരിതത്തിലാക്കിയത്. 22 ജില്ലകളിലായി 3374 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇതില്‍ 454 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളത്തെിക്കുന്നതിനായി റെയില്‍വെ സൗജന്യ വാഗന്‍ അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും മഴ കനത്ത ദുരിതം വിതച്ചു. ദേശീയപാതകളും വീടുകളും വെള്ളത്തില്‍ മുങ്ങി.
വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായി.

 ഡല്‍ഹി- ഗുഡ്ഗാവ് ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ആഗസ്റ്റ് ഒന്നു വരെ ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പ്. പുനരധിവാസ ക്യാമ്പുകളിലേക്ക് ആവശ്യമായ കുടിവെള്ളവും മരുന്നും വേഗത്തില്‍ എത്തിച്ച് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.