പ്രതീക്ഷ മങ്ങുന്നു; വിമാനത്തിനായുള്ള തിരച്ചില്‍ വിഫലം

ചെന്നൈ/ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായ  വ്യോമസേനാ വിമാനത്തില്‍ യാത്രചെയ്തവരെ കണ്ടത്തൊനുള്ള പ്രതീക്ഷ മങ്ങുന്നു. അഞ്ചുദിവസം മുമ്പ് കാണാതായ വിമാനത്തിനുവേണ്ടി വ്യോമസേനയും നാവികസേനയും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിയും വിമാനാവശിഷ്ടങ്ങളോ യാത്രക്കാരുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളോ കണ്ടത്തൊനായില്ല. തിരച്ചില്‍ വിഫലമാകുന്നതില്‍ അതിയായ ഖേദമുണ്ടെന്നും കാണാതായവരുടെ കുടുംബാംഗങ്ങളുടെ ദു$ഖത്തില്‍ പങ്കുചേരുന്നുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ അരുപ് രാഹ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. വിമാനം കാണാതായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങളെ അതിജീവിക്കാനുള്ള കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങളും പരിശീലനവും എയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നാവികസേനയുടെ 13ഉം തീരരക്ഷാസേനയുടെ നാലും കപ്പലുകള്‍ക്കൊപ്പം 16 വിമാനങ്ങളും തുടര്‍ച്ചയായി തിരച്ചില്‍ നടത്തിവരുകയാണെന്നും നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബയും ന്യൂഡല്‍ഹിയില്‍ അറിയിച്ചു. ഏല്ലാ രീതിയിലുമുള്ള ശാസ്ത്രീയമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ളെന്ന് തീരരക്ഷാ സേനയുടെ കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ രാജന്‍ ബര്‍ഗോത്ര ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 14,400 സ്ക്വയര്‍ നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തിക്കഴിഞ്ഞെന്നും എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ (എ.എല്‍.ടി) പ്രവര്‍ത്തിക്കാത്തതാണ് തിരച്ചില്‍ ഫലപ്രദമാകാതിരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഷ്യന്‍ ടെക്നോളജിയിലെയും നാഷനല്‍ സെന്‍റര്‍ ഫോര്‍ ഒഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസിലെ വിദഗ്ധര്‍ അത്യാധുനിക സംവിധാനങ്ങളുള്ള ‘സാഗര്‍ നിധി’ എന്ന കപ്പലില്‍ മൗറീഷ്യസില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.