???.?.? ??????????? ???????????? ??????????? ???????????????? ?? ????? ????????? ??????? ????? ????????? ??????????????

18 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കണം -വിദ്യാര്‍ഥി പാര്‍ലമെന്‍റ്

ന്യൂഡല്‍ഹി: വിവേചനം കൂടാതെ വിദ്യാര്‍ഥികള്‍ക്കെല്ലാം 18 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം നിര്‍ബന്ധമായും നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്‍റ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിന്‍െറ വാണിജ്യവത്കരണം തടയണം. ബഹുസ്വര സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ പാഠ്യപദ്ധതി ക്രമീകരിക്കണമെന്നും അധ്യാപന രീതിയില്‍ കാലികമായ മാറ്റങ്ങള്‍ സ്വീകരിക്കണമെന്നും പ്രൈമറി ക്ളാസുകളില്‍ പഠനമാധ്യമം മാതൃഭാഷയിലാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്‍റംഗങ്ങളായ പ്രഫ. രാജീവ് ഗൗഡ, ഇ.ടി. മുഹമ്മദ് ബഷീര്‍, ആം ആദ്മി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ആശിഷ് ഖത്തോന്‍, ജാമിഅ മില്ലിയ ഇസ്ലാമിയ പ്രഫസര്‍ റിസ്വാന്‍ ഖൈസര്‍, ഡോ. ജാവേദ് സഫര്‍, എന്‍.എസ്.യു നേതാവ് ലെനി ജാദവ്, ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ അധ്യക്ഷന്‍ ചിന്‍മയ് മഹാനന്ദ്, എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്‍റ് ഇഖ്ബാല്‍ ഹുസൈന്‍, ജനറല്‍ സെക്രട്ടറി അലിഫ് ഷുക്കൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.