സമുദ്ര മേഖലയില്‍ ഇന്ത്യ-അമേരിക്ക സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

ലോസ് ആഞ്ജലസ്:  തുറമുഖ വികസനമടക്കം സമുദ്ര മേഖലയില്‍ ഇന്ത്യ-അമേരിക്ക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍  ധാരണയായി. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഒരാഴ്ച നീണ്ട അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സങ്കേതിക വിദ്യകള്‍ കൈമാറാനും വാണിജ്യ രംഗത്ത് ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള സമഗ്ര ചര്‍ച്ചകളാണ് നടന്നത്.  ഇന്ത്യയുടെ അഭിമാന പദ്ധതിയായ സാഗര്‍മലയുടെ കാര്യത്തിലടക്കം സഹകരണത്തിന് അമേരിക്കന്‍ തുറമുഖ കമ്പനികള്‍ പ്രത്യേക താല്‍പര്യമാണ് പ്രകടിപ്പിച്ചതെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. കൂടാതെ  ജവഹര്‍ലാല്‍ നെഹ്റു തുറമുഖ വികസനത്തിനടക്കം സംയുക്ത നീക്കങ്ങള്‍ ഉണ്ടാകും.

150 പദ്ധതികളടങ്ങിയ സാഗര്‍മലയില്‍ 50 മുതല്‍ 60 ബില്യണ്‍ യു.എസ് ഡോളറിന്‍െറ നിക്ഷേപവും വ്യവസായമേഖലയുടെ വികസനത്തിന് 100 ബില്യണ്‍ ഡോളറിന്‍െറ നിക്ഷേപവും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.  ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യുന്ന ബൃഹത്പദ്ധതിയാണിത്. പോര്‍ട് ഓഫ് ലോങ് ബീച്ചില്‍ നടന്ന സന്ദര്‍ശനവേളയില്‍ പുതിയ തുറമുഖങ്ങളുടെ നിര്‍മാണം, തുറമുഖ വികസനം, നിലവിലുള്ള തുറമുഖങ്ങളില്‍ ടെര്‍മിനലുകളുടെ നിര്‍മാണം,  തീരദേശ സാമ്പത്തിക മേഖലകള്‍, കപ്പല്‍നിര്‍മാണം, അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളില്‍  നിക്ഷേപാവസരങ്ങള്‍ ഗഡ്കരി വാഗ്ദാനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.