പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പള പരിഷ്കരണം പരിഗണനയില്‍

ന്യൂഡല്‍ഹി:  പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളം കുത്തനെ കൂട്ടാനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയില്‍.  അടിസ്ഥാന ശമ്പളത്തില്‍ അരലക്ഷം രൂപയുടെ വര്‍ധന ഉള്‍പ്പെടെ മാസം 90,000 രൂപയുടെ വര്‍ധനയാണ് പരിഗണിക്കുന്നത്. നിലവില്‍  50,000 രൂപയാണ് എം.പിമാരുടെ അടിസ്ഥാന ശമ്പളം. ഇത് ഇരട്ടിയാക്കി ഒരു ലക്ഷം ആക്കാനാണ് ശിപാര്‍ശ. മണ്ഡല അലവന്‍സ്, ഓഫിസ് ചെലവ് ഉള്‍പ്പെടെ നിലവില്‍  മൊത്തം 1,90,000 രൂപയാണ് ഇപ്പോള്‍ ഓരോ പാര്‍ലമെന്‍റ് അംഗത്തിനും പ്രതിമാസം കിട്ടുന്നത്. പുതിയ ശമ്പളനിരക്ക് നടപ്പായാല്‍ അത് 2,80,000 രൂപയായി ഉയരും.   ഇതുസംബന്ധിച്ച ശിപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഗണനയിലാണ്. മോദി അംഗീകാരം നല്‍കിയാല്‍  ഇതുസംബന്ധിച്ച ബില്‍ നടപ്പ് സമ്മേളനത്തില്‍തന്നെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കും.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.