എയര്‍ ഇന്ത്യ വെബ്സൈറ്റ് ഹാക്ക് ചെയ്തു; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍സ് വെബ്സൈറ്റ് ഹാക്ക് ചെയ്ത മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഐ.ടി വിദഗ്ധനും ബി.സി.എ ബിരുദധാരിയുമായ അനിതേഷ് ഗോസ്വാമിയാണ് ജയ്പൂരില്‍ അറസ്റ്റിലായത്. സ്ഥിരം യാത്രക്കാരുടെ എയര്‍ലൈന്‍സ് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇയാള്‍ പല ഏജന്‍സികള്‍ക്കും ടിക്കറ്റ് വില്‍ക്കുകയായിരുന്നു.

ഡല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം വഞ്ചനകുറ്റം, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകൾ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.