ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ ആരോപണവിധേയരായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാടിനെക്കുറിച്ച് കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളിയത്.സി.ബി.ഐ പ്രത്യേക അന്വേഷണ സംഘത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം മുഖവിലക്കെടുത്ത സുപ്രീംകോടതി ഉന്നത രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സി.ബി.ഐക്ക് സ്വതന്ത്ര അന്വേഷണത്തിന് കഴിയില്ളെന്ന ഹരജിക്കാരുടെ വാദം തള്ളി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കൈക്കൂലി വാങ്ങിയതിന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ഇറ്റലിയിലെ കോടതി കണ്ടത്തെിയിരുന്നു. ഇറ്റാലിയന്‍ കോടതി രേഖകളില്‍ വന്ന പേരുകളെ കേന്ദ്രീകരിച്ചാണ് കൈക്കൂലി കേസ് സി.ബി.ഐ അന്വേഷിക്കുന്നത്.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലാവണമെന്ന് പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ നിലവിലുള്ള അന്വേഷണത്തില്‍ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി ബി.എസ്.പി നേതാവ് മായാവതിയാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം പാര്‍ലമെന്‍റില്‍ ആദ്യം ആവശ്യപ്പെട്ടത്. യു.പി.എയും എന്‍.ഡി.എയും ഒരുപോലെ സി.ബി.ഐയെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ച അനുഭവമുള്ളതിനാല്‍ അന്വേഷണം നിഷ്പക്ഷമാകുന്നതിന് നിലവിലുള്ള സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വേണമെന്നായിരുന്നു മായാവതിയുടെ ആവശ്യം. പിന്നീട് ഇടതുപക്ഷവും കോണ്‍ഗ്രസും ആവശ്യം ഏറ്റുപിടിച്ചു. നിലവില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അക്കാര്യം അംഗീകരിക്കാനാവില്ളെന്നായിരുന്നു പ്രതിരോധ മന്ത്രി അന്ന് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.