കോയമ്പത്തൂര്‍: സേലം ഉടയാംപട്ടിയില്‍ സ്വകാര്യ കോളജിന്‍െറ ഹോസ്റ്റലില്‍ റാഗിങ്ങിനെതുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരപരിക്കേറ്റ വിദ്യാര്‍ഥിയെ സേലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ വാര്‍ഡനെയും നാല് വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥി ധര്‍മപുരി കാരിമംഗലം ഗോകുല്‍രാജാണ് (18) ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കോളജിന്‍െറ രണ്ടാംനിലയില്‍നിന്ന് താഴേക്ക് ചാടിയ ഗോകുല്‍രാജിനെ സഹപാഠികള്‍ ചേര്‍ന്ന് ആശുപത്രിയിലത്തെിക്കുകയായിരുന്നു.
കാലിന്‍െറ എല്ല് പൊട്ടുകയും നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്തു. കുറേ ദിവസങ്ങളായി മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥികള്‍ ഗോകുല്‍രാജിനെ റാഗിങ്ങിന് വിധേയമാക്കിയിരുന്നു. അര്‍ധനഗ്നനാക്കി നൃത്തം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടത്രെ. ഇതില്‍ മനംനൊന്ത് ഗോകുല്‍രാജ് പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ വിഴുപ്പുറം ശങ്കരാപുരം അലക്സാണ്ടര്‍ (21), ധര്‍മപുരി കോണംപട്ടി മൂര്‍ത്തി (19), അരൂര്‍ പള്ളിപട്ടി ബാലാജി (20), അരിയല്ലൂര്‍ പെരിയകൃഷ്ണപുരം അജിത് (20), ഹോസ്റ്റല്‍ വാര്‍ഡന്‍ കൃഷ്ണമൂര്‍ത്തി (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഗിങ് തടയുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കൃഷ്ണമൂര്‍ത്തിയെ പ്രതി ചേര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.