Posted On
date_range Updated On
date_range ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റാണ് താനെന്ന് ഐ.എസ് പരാമര്‍ശിച്ചതായി ഉവൈസി
ന്യൂഡല്‍ഹി: ഐ.എസ് പുതുതായി പുറത്തുവിട്ട വിഡിയോയില്‍ തന്നെ ഹിന്ദുരാജ്യത്തിന്‍റെ ഏജന്‍റ് എന്ന് വിശേഷിപ്പിച്ചതായി മജിലിസെ- ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന്‍ അജ്മല്‍ എന്നിവരുടെ ചിത്രത്തോടൊപ്പം തന്‍റെ ചിത്രവും കാണിച്ച് ഇവര്‍ ഹിന്ദുരാജ്യത്തിന്‍റെ വക്താക്കളെന്ന് പരാമര്‍ശിക്കുകയായിരുന്നു ഐ.എസ്. ഇത്തരത്തിലാണ് ഐ.എസ് പ്രചരണം നടത്തുന്നതെന്നും ഉവെസി പറഞ്ഞു.
തനിക്ക് ഇന്ത്യയിലെ യുവജനങ്ങളോട് പറയാനുള്ളത് ഇസ്ലാമിനു വേണ്ടി ജീവിക്കുകയയെന്നതാണ്. രാഷ്ട്രത്തിന്‍്റെ മതേതരത്വം നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണം.
ഇസ്ലാം മതം, പ്രവാചകന്‍ മുഹമ്മദിന്‍െറ സന്ദേശം പിന്തുടരുന്നവര്‍, പണ്ഡിതര്‍ എന്നിങ്ങനെ എല്ലാവരും ഐ.എസിനെ നിരാകരിക്കുകയാണ് വേണ്ടതെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.