അസെം ഉച്ചകോടി: ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ഉപരാഷ്ട്രപതി നയിക്കും

ന്യൂഡല്‍ഹി: മംഗോളിയയുടെ തലസ്ഥാനമായ ഉലാന്‍ബാതറില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഏഷ്യ-യൂറോപ് മീറ്റിങ് (അസെം) ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നയിക്കും.
‘അസെമിന്‍െറ ഇരുപതു വര്‍ഷം: സമ്പര്‍ക്കത്തിലൂടെ ഭാവിക്കായി സഖ്യം ചേരുക’ എന്നതാണ് ഉച്ചകോടിയുടെ ഈ വര്‍ഷത്തെ പ്രമേയം. ഏഷ്യയില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള 51 രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ആസിയാനുമടക്കം 53 അംഗങ്ങളാണ് അസെമിലുള്ളത്. 2007ലാണ് ഇന്ത്യ ഇതില്‍ അംഗമായത്. ഭീകരവാദം ഉള്‍പ്പെടെ നിര്‍ണായകവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതി വ്യാഴാഴ്ച പുറപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.