കോണിപ്പടി കയറുമ്പോള്‍ അപകടം; വയോധിക ദമ്പതികള്‍ക്ക് ദാരുണ മരണം

രാജ്കോട്ട്: വീടിന്‍െറ കോണിപ്പടി  ഓടിക്കയറുന്നതിനിടെ വീണ് വയോധിക ദമ്പതികള്‍ക്ക് ദാരുണ മരണം. കലവാഡ് റോഡിലെ റാംധം സൊസൈറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ബംഗ്ളാവിലെ ഒന്നാംനിലയില്‍ താമസിക്കുന്ന മകന്‍ ആശിഷിന് അസുഖം കൂടിയതറിഞ്ഞ് വീടിന്‍െറ സ്റ്റെയര്‍കേസ് ഓടിക്കയറിയതാണ് അമ്മ മഞ്ജുള വിത്ലാനി. 68കാരിയായ ഇവര്‍ക്ക് 128 കിലോ ഭാരമുണ്ട്. തൊട്ടുപിന്നാലെ ഭര്‍ത്താവ് നട്വര്‍ലാലും സ്റ്റെയര്‍കേസ് കയറുന്നുണ്ടായിരുന്നു.

കാലുതെറ്റി മഞ്ജുള താഴേക്ക് വീണപ്പോള്‍ ഭര്‍ത്താവും അവര്‍ക്കടിയില്‍പെട്ടു. രണ്ടുപേര്‍ക്കും തലക്ക് ഗുരുതര പരിക്കേറ്റു. ഉടന്‍ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആശിഷും ഭാര്യ നിഷയും വീടിന്‍െറ മുകളിലെ നിലയിലാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ താഴെയും. നിഷ മരുന്നെടുക്കാന്‍ മുകളില്‍നിന്ന് താഴേക്ക് വരുമ്പോഴാണ് ആശിഷിന്‍െറ മാതാപിതാക്കള്‍ വീഴുന്നത് കണ്ടത്. ഇതുകണ്ടതിന്‍െറ ആഘാതത്തില്‍ സ്റ്റെപ്പില്‍നിന്ന് നിയന്ത്രണംതെറ്റി അവരും താഴേക്കു വീണു. കാലിന് പരിക്കേറ്റ് നിഷയും  ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.