കേന്ദ്ര മന്ത്രിസഭ പുന:സംഘടന: പ്രധാനവകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയില്ല

ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടക്കുന്ന  കേന്ദ്ര മന്ത്രിസഭ പുന:സംഘടന യില്‍ യു.പിക്ക് മുഖ്യപരിഗണന ലഭിച്ചേക്കും. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാകാനിടയില്ല.
മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതിക്കൂട്ടിലായ സഞ്ജീവ് ബല്യാന് സ്ഥാനക്കയറ്റവും വര്‍ഗീയ നാവിന് പേരുകേട്ട യോഗി ആദിത്യനാഥിന് മന്ത്രിസ്ഥാനവും നല്‍കുമെന്നാണ് സൂചന. ഇവരടക്കം യു.പിയെയാണ് പ്രതിനിധീകരിക്കുന്നത്.
മഹാരാഷ്ട്രയിലെ രാംദാസ് അതാവലെയെപ്പോലെ, യു.പിയിലെ ചെറുസഖ്യകക്ഷിയായ അപ്നാളിലെ അനുപ്രിയ പട്ടേല്‍ ബി.ജെ.പിയില്‍ ലയിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്നതിനാല്‍ സഹമന്ത്രിസ്ഥാനം നല്‍കിയേക്കും. എസ്.എസ്. അഹ്ലുവാലിയ, രാജസ്ഥാനില്‍നിന്നുള്ള പുരുഷോത്തം റുവാല, ഡല്‍ഹിയിലെ വിജയ് ഗോയല്‍ തുടങ്ങിയവരും തിങ്കളാഴ്ച അമിത് ഷായെ കണ്ടവരുടെ കൂട്ടത്തിലുണ്ട്.
രണ്ടാംതവണയാണ് നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിക്കുന്നത്. ഭരണത്തില്‍ വന്ന് ആദ്യത്തെ ആറുമാസം കഴിഞ്ഞപ്പോഴാണ് 21 പേരെക്കൂടി മന്ത്രിസഭയിലെടുത്തത്. മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന വിഷയം തീര്‍ത്തെടുക്കാന്‍ പറ്റിയവരെ, പ്രാദേശിക-ജാതി സന്തുലിതാവസ്ഥ തെറ്റിക്കാതെ കണ്ടത്തൊനുള്ള ശ്രമം നീണ്ടുപോയതിനൊടുവിലാണ് ഇപ്പോഴത്തെ പുന$സംഘടന.
മുഖം മിനുക്കല്‍ പരിപാടിയാണ് നടക്കാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിലയിരുത്തി. ഇത് സര്‍ക്കാറിനെ രക്ഷിക്കാന്‍ പോവുന്നില്ല.
യഥാര്‍ഥത്തില്‍ മോദി  സര്‍ക്കാര്‍ ഭരണത്തില്‍ പരാജയമാണ്. പ്രവര്‍ത്തന മികവില്ലാത്ത മന്ത്രിമാര്‍ക്ക് പകരക്കാരെ കണ്ടത്തൊനുള്ള അഭ്യാസമാണ് നടക്കുന്നതെന്നും ഇരുപാര്‍ട്ടികളും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.